ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചു; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം

By Web TeamFirst Published Feb 8, 2020, 7:58 AM IST
Highlights

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചു. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചു. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെടുത്തിട്ടുണ്ട്. എന്ന നിലയിലാണ്. ഹെന്റി നിക്കോള്‍സ് (13), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (28) എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണ്. ഹാമില്‍ട്ടണില്‍ നടന്ന ആദ്യ മത്സരം കിവീസ് നാല് വിക്കറ്റിന് ജയിച്ചിരുന്നു.

Captain wins the toss and elects to bowl first in the 2nd ODI against New Zealand. pic.twitter.com/DYkaYSCyzy

— BCCI (@BCCI)

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനി ടീമിലെത്തി. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ കുല്‍ദീപ് യാദവിന് പകരം യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി. കിവീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. സ്പിന്നര്‍മാരായ ഇഷ് സോഥിയേയും മിച്ചല്‍ സാന്റ്‌നറേയും തഴഞ്ഞു. പകരം മാര്‍ക് ചാപ്മാന്‍, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ ടീമിലെത്തി.

ഇന്ത്യ: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ ഠാകൂര്‍, നവ്ദീപ് സൈനി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, റോസ് ടെയ്‌ലര്‍, ടോം ലാഥം, ജയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഹോം, ടിം സൗത്തി, മാര്‍ക് ചാപ്മാന്‍, കെയ്ല്‍ ജാമിസണ്‍, ഹാമിഷ് ബെന്നറ്റ്.
 

click me!