ടെസ്റ്റില്‍ 'ബാസ്‌ബോള്‍' ശൈലി കൈവിടാതെ അടിച്ചു തകര്‍ത്ത് വീണ്ടും ഇഗ്ലണ്ട്; ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

Published : Feb 16, 2023, 02:24 PM IST
ടെസ്റ്റില്‍ 'ബാസ്‌ബോള്‍' ശൈലി കൈവിടാതെ അടിച്ചു തകര്‍ത്ത് വീണ്ടും ഇഗ്ലണ്ട്; ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

Synopsis

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ സാക്ക് ക്രോളിയെ നഷ്ടമായെങ്കിലും ബെന്‍ ഡക്കറ്റും(68 പന്തില്‍ 85), ഒല്ലി പോപ്പും(65 പന്തില്‍ 42) ചേര്‍ന്ന് അവര്‍ക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലും ബാസ്ബോള്‍ ക്രിക്കറ്റ് പുറത്തെടുത്ത് ഇംഗ്ലണ്ട്. ഡേ നൈറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏകദിന ശൈലിയില്‍ ബാറ്റ് വീശി 58.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.

17 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയും നാലു റണ്‍സുമായി നൈറ്റ് വാച്ച്‌മാന്‍ നീല്‍ വാഗ്നറും ക്രീസില്‍. ടോം ലാഥം(1), കെയ്ന്‍ വില്യംസണ്‍(6), ഹെന്‍റി നിക്കോള്‍സ്(4) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും ഒലി റോബിന്‍സണ്‍ ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് ഇനിയും 288 റണ്‍സ് കൂടി വേണം.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ സാക്ക് ക്രോളിയെ നഷ്ടമായെങ്കിലും ബെന്‍ ഡക്കറ്റും(68 പന്തില്‍ 85), ഒല്ലി പോപ്പും(65 പന്തില്‍ 42) ചേര്‍ന്ന് അവര്‍ക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. മുന്‍ നായകന്‍ ജോ റൂട്ട്(14) നീല്‍ വാഗ്നര്‍ക്കെതിരെ റിവേഴ്സ് സ്വീപ് കളിക്കാനുള്ള ശ്രമത്തില്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ഹാരി ബ്രൂക്ക്(81 പന്തില്‍ 89) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്(28 പന്തില്‍ 19), ബെന്‍ ഫോക്സ്(56 പന്തില്‍ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ട് ഓവറില്‍ ആറ് റണ്‍സിന് അടുത്ത് സ്കോര്‍ ചെയ്ത് ഇംഗ്ലണ്ട് 300 കടന്നു.

അനില്‍ കുംബ്ലെ 10 വിക്കറ്റെടുത്തത് ഡല്‍ഹിയിലാണെന്നത് ഓര്‍മ വേണം, ഓസീസിന് മുന്നറിയിപ്പുമായി അജയ് ജഡേജ

ആദ്യ ദിനം ഇരുപത് ഓവറോളം ബാക്കിയുണ്ടായിട്ടും ഒമ്പത് വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് കിവീസിന്‍റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ എറിഞ്ഞിട്ട് തന്‍റെ തീരുമാനം ശരിവെക്കുകയും ചെയ്തു. കിവീസിനായി നീല്‍ വാഗ്നര്‍ നാലും ക്യാപ്റ്റന്‍ ടിം സൗത്തി, കുഗ്ലെജെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍