ബംഗ്ലാദേശ് മര്‍ദ്ദനം! ശേഷം ഇന്ത്യയില്‍ കാണാം; ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ് ലോകകപ്പിന്

Published : Sep 26, 2023, 08:56 PM IST
ബംഗ്ലാദേശ് മര്‍ദ്ദനം! ശേഷം ഇന്ത്യയില്‍ കാണാം; ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ് ലോകകപ്പിന്

Synopsis

മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഫിന്‍ അലന്‍ (28) - യംഗ് സഖ്യം 49 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ അലന്‍ മടങ്ങിയതോടെ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ ലഭിച്ചു.

ധാക്ക: ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിനാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ധാക്ക, ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ 34.3 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് (76) ടോപ് സ്‌കോറര്‍. ആഡം മില്‍നെ നാല് വിക്കറ്റെടുത്തു. ന്യൂസിലന്‍ഡ്, 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വില്‍ യംഗ് (70), ഹാരി നിക്കോള്‍സ് (50) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഷൊറിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഫിന്‍ അലന്‍ (28) - യംഗ് സഖ്യം 49 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ അലന്‍ മടങ്ങിയതോടെ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ ലഭിച്ചു. ഷൊറിഫുളിന്റെ പന്തില്‍ നസും അഹമ്മദിന് ക്യാച്ച് നല്‍കിയാണ് കിവീസ് ഓപ്പണര്‍ മടങ്ങുന്നത്. മൂന്നമതെത്തിയ ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (0) ഷൊറിഫുളിന്റെ തൊട്ടടുത്ത പന്തില്‍ തന്നെ മടങ്ങി. ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ നാലാം വിക്കറ്റില്‍ യംഗ് - നിക്കള്‍സ് സഖ്യം  81 റണ്‍സ് കൂട്ടിചേര്‍ത്തു. 80 പന്ത് നേരിട്ട് ഒരു സിക്‌സും 10 ഫോറും നേടിയ യംഗ് നസും അഹമ്മദിന്റെ ന്തില്‍ ബൗള്‍ഡായി. താരം മടങ്ങിയെങ്കിലും ടോം ബ്ലണ്ടലിനെ (23) കൂട്ടുപിടിച്ച് നിക്കോള്‍സ് കിവീസിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, മില്‍നെയുടെ നാല് വിക്കറ്റാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍ (5), സാകിര്‍ ഹസന്‍ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. തൗഹിദ് ഹൃദോയിക്കും (18) തിളങ്ങാനായില്ല. തുടര്‍ന്ന് മുഷ്ഫിഖര്‍ റഹീം (18) - ഷാന്റോ സഖ്യം 53 റണ്‍ ചേര്‍ത്തു. എന്നാല്‍ റഹീമിനെ പുറത്താക്കി ക്യാപ്റ്റന്‍ ലോക്കി ഫെര്‍ഗൂസണ്‍ കിവീസിന് ബ്രേക്ക് ത്രൂ നല്‍കി.

മഹ്‌മുദുള്ള (21), മെഹ്ദി ഹസന്‍ (13), നസും അഹമ്മദ് (7), ഹസന്‍ മഹ്‌മൂദ് (1), ഷൊറിഫുല്‍ ഇസ്ലാം (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖാലെദ് അഹമ്മദ് (0) പുറത്താവാതെ നിന്നു. 84 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെ 76 റണ്‍സ് നേടിയ ഷാന്റോ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. മില്‍നെയ്ക്ക് പുറമെ, ട്രന്റ് ബോള്‍ട്ട്, മക്‌കോഞ്ചീ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ധോണിയുടെ കളരിയില്‍ വളര്‍ന്നു, ശ്രീലങ്കന്‍ താരം കന്നി ലോകകപ്പിന്; ടീമിനെ ഷനക തന്നെ നയിക്കും, ഹസരങ്ക പുറത്ത്
 

PREV
click me!

Recommended Stories

ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം
ശ്രീലങ്കക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ, ഹര്‍മൻപ്രീത് ക്യാപ്റ്റൻ