ധോണിയുടെ കളരിയില്‍ വളര്‍ന്നു, ശ്രീലങ്കന്‍ താരം കന്നി ലോകകപ്പിന്; ടീമിനെ ഷനക തന്നെ നയിക്കും, ഹസരങ്ക പുറത്ത്

Published : Sep 26, 2023, 06:51 PM IST
ധോണിയുടെ കളരിയില്‍ വളര്‍ന്നു, ശ്രീലങ്കന്‍ താരം കന്നി ലോകകപ്പിന്; ടീമിനെ ഷനക തന്നെ നയിക്കും, ഹസരങ്ക പുറത്ത്

Synopsis

തോളിനേറ്റ പരിക്ക് കാരണം ദുഷ്മന്ത ചമീരയേയും ടീമിലെടുത്തില്ല. ഇടങ്കയ്യന്‍ പേസര്‍ ദില്‍ഷന്‍ മധുഷനക, ലാഹിരു കുമാര എന്നിവര്‍ തിരിച്ചെത്തിയത് ലങ്കയ്ക്ക് ആശ്വാസം നല്‍കും.

കൊളംബൊ: ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിന് ദസുന്‍ ഷനക നയിക്കും. നായകസ്ഥാനത്ത് നിന്ന് മാറാന്‍ താല്‍പര്യപ്പെട്ടിരുന്നെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ അനുനയിപ്പിക്കുയായിരുന്നു. എന്നാല്‍ 15 അംഗ ടീമില്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയ്ക്ക് ഇടം നേടാനായില്ല. ടൂര്‍ണമെന്റിനിടയില്‍ പൂര്‍ണ കായികക്ഷമത കൈവരിക്കുന്ന സമയം ഹസരങ്ക ടീമിനൊപ്പം ചേരുമെന്ന് സെലക്റ്റര്‍മാര്‍ അറിയിച്ചു. യുവ പേസര്‍ മതീഷ പതിരാന ടീമിലെത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ പതിരാന ധോണിക്ക് കീഴിലാണ്. സിഎസ്‌കെ നായകന്‍ ധോണിക്ക് കീഴില്‍ താരം തിളങ്ങിയോടെ ദേശീയ ടീമിലേക്ക് വിളിയെത്തി. പിന്നീട് ഏഷ്യാ കപ്പിലും മികച്ച പ്രകടനം പുറത്തെടുത്തു.

തോളിനേറ്റ പരിക്ക് കാരണം ദുഷ്മന്ത ചമീരയേയും ടീമിലെടുത്തില്ല. ഇടങ്കയ്യന്‍ പേസര്‍ ദില്‍ഷന്‍ മധുഷനക, ലാഹിരു കുമാര എന്നിവര്‍ തിരിച്ചെത്തിയത് ലങ്കയ്ക്ക് ആശ്വാസം നല്‍കും. പരിക്കിനെ തുടര്‍ന്ന് ഇരുവര്‍ക്കും  ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. സീനിയര്‍ താരവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ എയഞ്ച്‌ലോ മാത്യൂസും ടീമിന് പുറത്താണ്. പരിചയസമ്പത്ത് പരിഗണിച്ച് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 36-കാരനെ ടീമിലേക്ക് പരിഗണിച്ചില്ല. റിസര്‍വ് താരമായി ചാമിക കരുണാരത്‌ന ടീമിനൊപ്പമുണ്ടാവും. 

ശ്രീലങ്കന്‍ ടീം: ദശുന്‍ ശനക (ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), കുശാല്‍ പെരേര, പതും നിസ്സങ്ക, ദിമുത് കരുണാരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദുഷന്‍ ഹേമന്ത, മഹീഷ തീക്ഷണ, ദുനിത് വെല്ലാലഗെ, കശുന്‍ രജിത, മതീഷ പതിരാന, ലാഹിരു കുമാര, ദില്‍ഷന്‍ മധുഷനക. ചാമിക കരുണാരത്‌ന (റിസര്‍വ്). 

കൂടുതല്‍ താരങ്ങൾക്ക് വിശ്രമം, ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇനി 13 പേര്‍ മാത്രം

29ന് ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിച്ചാണ് ശ്രീലങ്ക തുടങ്ങുന്നത്. ഗുവാഹത്തിയിലാണ് മത്സരം. ഒക്ടോബര്‍ മൂന്നിന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിനും ഗുവാഹത്തി വേദിയാവും. ഏഴിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവരടിക്കുന്ന ഓരോ അടിയും കൊള്ളുന്നത് ഗംഭീറിന്‍റെ മുഖത്ത്', രോഹിത്തിന്‍റെയും കോലിയുടെ സെഞ്ചുറിയില്‍ ആരാധകര്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം