ഏഴ് വിക്കറ്റിന് തകര്‍ത്തു; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്

Published : Mar 07, 2021, 10:27 AM IST
ഏഴ് വിക്കറ്റിന് തകര്‍ത്തു; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്

Synopsis

വെല്ലിങ്ടണില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്.

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്. അവസാന മത്സരത്തില്‍ ഓസീസിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡ് 3-2ന് സ്വന്തമാക്കി. വെല്ലിങ്ടണില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പരമ്പരയില്‍ ഒന്നാകെ 13 വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയാണ് മാന്‍ ഓഫ് ദ സീരീസ്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചായി. 

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (46 പന്തില്‍ 71), ഗ്ലെന്‍ ഫിലിപ്പ് (16 പന്തില്‍ പുറത്താവാതെ 34), ഡേവോണ്‍ കോണ്‍വെ (36) എന്നിവരുടെ ഇന്നിങ്‌സാണ് ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ചത്. കെയ്ന്‍ വില്യംസണാണ് (0) പുറത്തായ മറ്റൊരു താരം. ഫിലിപ്പിനൊപ്പം മാര്‍ക്ക് ചാപ്പ്മാന്‍ (1) പുറത്താവാതെ നിന്നു. റിലെ മെരേഡിത്ത് ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ജേ റിച്ചാര്‍ഡ്‌സണിന് ഒരു വിക്കറ്റുണ്ട്. 

നേരത്തെ മാത്യൂ വെയ്ഡ് (29 പന്തില്‍ 44), ആരോണ്‍ ഫിഞ്ച് (36), മാര്‍കസ് സ്റ്റോയിനിസ് (26) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ജോഷ് ഫിലിപ്പെ (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1), അഷ്ടണ്‍ അഗര്‍  (6), മിച്ചല്‍ മാര്‍ഷ് (10), ജേ റിച്ചാര്‍ഡ്‌സണ്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (2) പുറത്താതവാതെ നിന്നു. ഇഷ് സോധി ന്യൂസിലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്