പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ടോസ്; പരമ്പരയില്‍ ഒപ്പമെത്താന്‍ കിവീസ്

By Web TeamFirst Published Jan 11, 2023, 2:58 PM IST
Highlights

ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. പേസര്‍ ഹെന്റി ഷിപ്ലിക്ക് പകരം ഇഷ് സോധി ടീമിലെത്തി. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് കിവീസ് കളിക്കുന്നത്.

കറാച്ചി: പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഏകദിനത്തിന് മുമ്പ് നടന്ന രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.

ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. പേസര്‍ ഹെന്റി ഷിപ്ലിക്ക് പകരം ഇഷ് സോധി ടീമിലെത്തി. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് കിവീസ് കളിക്കുന്നത്. ഇന്ന് ജയിച്ചാല്‍ പാകിസ്ഥാന് പരമ്പര സ്വന്തമാക്കാം. ന്യൂസിലന്‍ഡ് ആവട്ടെ രണ്ടാം മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ശ്രമിക്കുന്നത്.

പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഹാരിസ് സൊഹൈല്‍, അഗ സല്‍മാന്‍, മുഹമ്മദ് നവാസ്, ഉസ്മാന്‍ മിര്‍, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍. 

ഇതേ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കിവീസിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് നേടിയത്. നസീം ഷാ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 48.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 77 റണ്‍സ് നേടിയിരുന്ന മുഹമ്മദ് റിസ്വാനായിരുന്നു ടോപ് സ്‌കോറര്‍.

ഏകദിന റാങ്കിംഗില്‍ കുതിച്ച് വിരാട് കോലി, ടി20 റാങ്കിംഗില്‍ ചരിത്രനേട്ടവുമായി സൂര്യകുമാര്‍

click me!