പരിശീലന മത്സരം, ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; വിഹാരിക്ക് സെഞ്ചുറി

Published : Feb 14, 2020, 11:03 AM IST
പരിശീലന മത്സരം, ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; വിഹാരിക്ക് സെഞ്ചുറി

Synopsis

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(1), ശുഭ്‌മാന്‍ ഗില്‍(0) എന്നിവരെ നഷ്ടമായി. 5/3 ലേക്ക് കൂപ്പുകുത്തി

ഹാമില്‍ട്ടണ്‍: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലന്‍ഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഹനുമാ വിഹാരിയും(101*) അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും(93) ആണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(1), ശുഭ്‌മാന്‍ ഗില്‍(0) എന്നിവരെ നഷ്ടമായി. 5/3 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ പൂജാരയും രഹാനെയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും സ്കോര്‍ 38ല്‍ നില്‍ക്കെ രഹാനെയും(18) വീണു. പിന്നീടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന് മാന്യത നല്‍കിയ വിഹാരി-പൂജാര കൂട്ടുകെട്ട്.

നാലാം വിക്കറ്റില്‍ 195 റണ്‍സടിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 233ല്‍ എത്തിച്ചു. പൂജാര വീണതിന് പിന്നാലെ എത്തിയ ഋഷഭ് പന്ത്(7), വൃദ്ധിമാന്‍ സാഹ(0), അശ്വിന്‍(0), ജഡേജ(8) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 263/9ലേക്ക് തകര്‍ന്നടിഞ്ഞു.  ന്യൂസിലന്‍ഡ് എക്കായി സ്കോട്ട് കുഗ്ലെജനും ഇഷ് സോധിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജേക്ക് ഗിബ്സണ്‍ രണ്ടും ജെയിംസ് നീഷാം ഒരു വിക്കറ്റുമെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യക്കായി ബാറ്റിംഗിന് ഇറങ്ങിയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം
അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട് പൊരുതി വീണു, മൂന്നാം ടെസ്റ്റിലും ജയിച്ചുകയറി ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ