
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം എതെന്ന് നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിച്ചതിനൊപ്പം മത്സരത്തിനിടെ ടീം ഉടമ നിത അംബാനി നല്‍കിയ സിഗ്നല്‍ ചര്‍ച്ചയാക്കി ആരാധകര്‍. മത്സരത്തിനിടെ ക്യാമറകള്‍ സൂം ചെയ്തപ്പോഴായിരുന്നു നിത അംബാനി ഒരു കൈയിലെ അഞ്ച് വിരലും മറു കൈയിലെ ഒരു വിലരും ഉയര്‍ത്തിക്കാട്ടി ആറെന്ന അര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് ആംഗ്യം കാട്ടിയത്.
മുംബൈയുടെ ആറാം കിരീടം ഉറപ്പിച്ചുവെന്നാണ് നിതാ അംബാനി സിഗ്നല്‍ നല്‍കിയത് എന്നാണ് ആരാധകര്‍ ഇതിനെക്കുറിച്ച് പറയുന്നത്. ഇനി മറ്റ് ടീമുകളൊക്കെ പ്ലേ ഓഫില്‍ കളിക്കുന്നത് വെറുതെയാണെന്നും മുംബൈ ആറാം കിരീടം ഉറപ്പിച്ചു കഴിഞ്ഞുവെന്നും ചിലര്‍ കമന്‍റായി രേഖപ്പെടുത്തി. എന്നാല്‍ ആറാം കിരീടമെന്നല്ല, പന്ത് സിക്സ് ആണെന്നാണ് നിത അംബാനി കാണിക്കുന്നതെന്നാണ് മറ്റ് ചിലരുടെ വിലയിരുത്തല്‍.
നിലവില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ മുംബൈയും ചെന്നൈയുമാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമുകള്‍. ഇത്തവണ മുംബൈ കിരീടം നേടിയാല്‍ ഐപിഎല്ലില്‍ ആറ് കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടം മുംബൈ ഇന്ത്യൻസിന് സ്വന്തമാവും.
മത്സരത്തിനൊടുവില്‍ ടീം അംഗങ്ങൾക്കൊപ്പം മുംബൈയിലെ ആരാധകര്‍ക്ക് നന്ദി പറയാനായി ഗ്രൗണ്ടിന് ചുറ്റും വലം വെക്കാനും നിത അംബാനി തയാറായിരുന്നു. ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ സീസണിലെ അവസാന മത്സരമാണ് മുംബൈ ഇന്നലെ കളിച്ചത്. ഇതിനുശേഷമാണ് നന്ദി മുംബൈ എന്ന ബാനറുമായി കളിക്കാര്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സ്റ്റേഡിയം വലംവെച്ചത്. മുന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു ടീം അംഗങ്ങളെ മുന്നില്‍ നടന്ന് നയിച്ചത്. ടെന്നീസ് റാക്കറ്റുമായി വന്ന രോഹിത് കാണികള്‍ക്കിടയിലേക്ക് പന്ത് അടിച്ചുകൊടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!