പിഴയ്ക്കാത്ത തീരുമാനങ്ങള്‍; അഹമ്മദാബാദില്‍ വിസ്മയമായി അംപയര്‍ നിതിന്‍ മേനോന്‍

By Web TeamFirst Published Mar 6, 2021, 1:59 PM IST
Highlights

സ്പിന്നമാര്‍ അരങ്ങുന്ന വാഴുന്ന മൊട്ടേറ ടെസ്റ്റില്‍ സൂപ്പര്‍ താരങ്ങളെക്കാള്‍ തലയെടുപ്പുമായി മലയാളി അംപയര്‍ നിധിന്‍ മേനോന്‍.

അഹമ്മദാബാദ്: മൊട്ടേറ ടെസ്റ്റില്‍ ശ്രദ്ധാകേന്ദ്രമായി മലയാളി അംപയര്‍. പിഴയ്ക്കാത്ത തീരുമാനങ്ങളുമായി അംപയര്‍ നിധിന്‍ മേനോനാണ് ക്രിക്കറ്റ് ലോകത്ത് താരമായി മാറിയത്. സ്പിന്നമാര്‍ അരങ്ങുന്ന വാഴുന്ന മൊട്ടേറ ടെസ്റ്റില്‍ സൂപ്പര്‍ താരങ്ങളെക്കാള്‍ തലയെടുപ്പുമായി മലയാളി അംപയര്‍ നിധിന്‍ മേനോന്‍. വിക്കറ്റിന് മുന്നില്‍ കുടങ്ങിയ തീരുമാനം ചേതേശ്വര്‍ പുജാര പുന പരിശോധിച്ചെങ്കിലും നിധിന്റെ തീരുമാനമായിരുന്നു ശരി.

രോഹിത് ശര്‍മ്മയും അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മുന്‍താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം മലയാളി അംപയറെ പ്രശംസകൊണ്ട് മൂടുകയാണ്. അച്ഛന്‍ നരേന്ദ്ര മേനോന്റെ പാത പിന്തുടര്‍ന്നാണ് നിധിന്‍ അംപയറിംഗിലെത്തുന്നത്. തൃശൂരില്‍ നിന്നുള്ള മലയാളി കുടുംബത്തിലാണ് നരേന്ദ്ര മേനോന്റെ ജനനം.

മധ്യപ്രദേശിനുവേണ്ടി 51 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള നരേന്ദ്ര മേനോന്റെ അമ്മയാവട്ടെ തൃപ്പുണിതുറയില്‍ നിന്നും. ആലുവയില്‍ നിന്നാണ് നരേന്ദ്ര മേനോന്‍ വിവാഹം കളിച്ചത്. കഴിഞ്ഞില്ല ഈ മലയാളി കഥ. റിവ്യൂ സിസ്റ്റത്തെ പോലും അമ്പരപ്പിക്കുന്ന തീരുമാനമെടുക്കുന്ന നിതിന്‍ മേനോന്‍ വിവാഹം കഴിച്ചതും കേരളത്തില്‍ നിന്നാണ്. അതും കോട്ടയം ജില്ലയിലെ ചെങ്ങന്നൂരില്‍ നിന്ന്. 

നരേന്ദ്ര ഒരിക്കല്‍ രാജ്യാന്തര അംപയറായിരുന്നു. 1993 മുതല്‍ 1998വരെ മത്സരങ്ങള്‍ നിയന്ത്രിച്ചു. എന്നാല്‍ ഒരിക്കല്‍പ്പോലും ടെസ്റ്റ് മത്സരം നിയന്ത്രിക്കാന്‍ അവസരം കിട്ടിയില്ല. ഈ മോഹമാണ് നിധിനിലൂടെ നരേന്ദ്ര മേനോന്‍ സാക്ഷാത്കരിച്ചത്. ഇരുപത്തിരണ്ടാം വയസ്സില്‍ കളിക്കാരനില്‍ നിന്ന് അംപയറുടെ കുപ്പായത്തിലേക്ക് മാറിയിരുന്നു നിധിന്‍.

ഐസിസി എലീറ്റ് പാനലില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ അംപയറും ഏറ്റവും പ്രായം കുറഞ്ഞ അംപയറുമാണ്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലും ആഷസ് പരമ്പരയും നിയന്ത്രിക്കുകയാണ് നിധിന്റെ സ്വപ്നം.

click me!