ക്യാപ്റ്റന്‍ സ്ഥാനത്ത് നിലവില്‍ ഒഴിവൊന്നുമില്ലെന്ന് സ്മിത്തിനോട് ലാംഗര്‍

By Web TeamFirst Published Mar 30, 2021, 6:07 PM IST
Highlights

ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുകയാണെങ്കില്‍ അത് സ്വീകരിക്കാന്‍ തയാറാണെന്ന് സ്മിത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 36കാരനായ ടിം പെയ്നിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് അടിയറവ് പറഞ്ഞിരുന്നു.

സിഡ്നി: ഓസ്ട്രേലിയന്‍ നായകസ്ഥാനത്ത് തിരിച്ചെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് മറുപടിയുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ഓസ്ട്രേലിയന്‍ സീനിയര്‍ ടീം ഇപ്പോള്‍ മികവുറ്റ ആളുകളുടെ കൈകളിലാണെന്നും സമീപകാലത്തൊന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് ഒഴിവില്ലെന്നും ലാംഗര്‍ വ്യക്തമാക്കി.

ടിം പെയ്നിലും ആരോണ്‍ ഫിഞ്ചിലും ഓസീസിന് രണ്ട് മികച്ച നായകന്‍മാരുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പും വര്‍ഷാവസാനം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയുമാണ് ഓസീസിന് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍. ഓസീസ് ടീമിന്‍റെ ബാവി ശോഭനമാണ്. മാധ്യമങ്ങളില്‍ വരുന്ന അഭ്യൂഹങ്ങള്‍ അല്ലാതെ ഓസീസ് ദേശീയ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലവില്‍ ഒഴിവുകളൊന്നുമില്ല-ലാംഗര്‍ പറഞ്ഞു.

ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുകയാണെങ്കില്‍ അത് സ്വീകരിക്കാന്‍ തയാറാണെന്ന് സ്മിത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 36കാരനായ ടിം പെയ്നിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് അടിയറവ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സ്മിത്തിന്‍റെ പ്രസ്താവന. ക്യാപ്റ്റനാവാനുള്ള അവസരം വന്നാല്‍ സ്വീകരിക്കുമെന്നും സ്മിത്ത് വ്യക്തമാക്കിയിരുന്നു.

2014 മുതല്‍ 2018വരെ ഓസ്ട്രേലിയന്‍ നായകനായിരുന്നു സ്മിത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനം സ്വീകരിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേക്കും ഡേവിഡ് വാര്‍ണറെ ആജീവനാന്തവും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സ്മിത്തിന് ടീമിനെ പ്ലേ ഓഫില്‍ പോലും എത്തിക്കാനുമായിരുന്നില്ല.

click me!