ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് വേദിയില്‍ മാറ്റമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

Published : Jan 05, 2021, 12:28 PM ISTUpdated : Jan 05, 2021, 12:31 PM IST
ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് വേദിയില്‍ മാറ്റമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

Synopsis

നാലാം ടെസ്റ്റിന്‍റെ വേദി മാറ്റണമെന്ന് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. ബിസിസിഐ അധികൃതരുമായി എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്.

സിഡ്നി: ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ബ്രിസ്‌ബേനില്‍ തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ക്വീൻസ്‍ലാൻഡിൽ ക്വാറന്‍റീന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം മത്സരം ബഹിഷ്‌കരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യത്തിൽ വ്യക്തത
വരുത്തിയത്.

നാലാം ടെസ്റ്റിന്‍റെ വേദി മാറ്റണമെന്ന് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. ബിസിസിഐ അധികൃതരുമായി എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്. ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീമിന് വേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് ഈ ദിവസങ്ങളിലും ചർച്ച ചെയ്തിരുന്നു.

കളിക്കാർക്ക് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള വാർത്തകർ അടിസ്ഥാന രഹിതമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താൽക്കാലിക സി ഇ ഒ നിക്ക് ഹോക്ക്‌ലി പറഞ്ഞു. വ്യാഴാഴ്ചയാണ് മൂന്നാം ടെസ്റ്റ് സിഡ്നിയിൽ തുടങ്ങുക. 15നാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്.

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര