ഏഷ്യൻ ഗെയിംസ്: ക്വാര്‍ട്ടറിലോ സെമിയിലോ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടമുണ്ടാകില്ല, രണ്ട് സാധ്യതകള്‍ മാത്രം മുന്നില്‍

Published : Aug 13, 2026, 10:47 AM IST
India vs Pakistan

Synopsis

നിലവിലെ മത്സരക്രമം അനുസരിച്ച് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കണമെങ്കിൽ കേവലം രണ്ട് സാധ്യതകൾ മാത്രമാണുള്ളത്.

ടോക്കിയോ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരക്രമം പുറത്തുവിട്ടു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളിൽ ശക്തമായ നിരയുമായാണ് കളത്തിലിറങ്ങുന്നത്. വനിതകളുടെ മത്സരങ്ങൾ സെപ്റ്റംബർ 17-നും പുരുഷന്മാരുടേത് സെപ്റ്റംബർ 24-നും ആരംഭിക്കും.

നിലവിലെ മത്സരക്രമം അനുസരിച്ച് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കണമെങ്കിൽ കേവലം രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഇരുടീമുകളും ക്വാർട്ടർ ഫൈനലും സെമിഫൈനലും കടന്ന് ഫൈനലിൽ എത്തിയാൽ സ്വർണമെഡൽ പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടാം. അല്ലാത്തപക്ഷം, സെമിഫൈനലിൽ പരാജയപ്പെടുന്ന പക്ഷം വെങ്കല മെഡലിനായുള്ള പ്ലേ-ഓഫ് പോരാട്ടത്തിൽ ഇരുവരും മുഖാമുഖം വരും.

ടൂർണമെന്‍റിന്‍റെ നോക്കൗട്ട് ഘടന അനുസരിച്ച് ഗ്രൂപ്പ് ഘട്ടങ്ങളിലോ ക്വാർട്ടറിലോ സെമിയിലോ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരില്ല. അതിനാൽ തന്നെ ഏതെങ്കിലും മെഡൽ മത്സരത്തിൽ മാത്രമേ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സാധ്യമാകൂ. പുരുഷ വിഭാഗത്തിൽ മുൻനിര റാങ്കിംഗ് അടിസ്ഥാനമാക്കി ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. യുവതാരം വൈഭവ് സൂര്യവംശി അടക്കം ഉൾപ്പെടുന്ന 15 അംഗ കരുത്തുറ്റ ഇന്ത്യൻ പുരുഷ ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ.

മറുവശത്ത്, ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ ജപ്പാനെയാകും നേരിടുക. ജപ്പാനെ തോൽപ്പിച്ചാൽ ബംഗ്ലാദേശോ ചൈനയോ ആകും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. പാകിസ്ഥാൻ വനിതാ ടീം ക്വാർട്ടറിൽ തായ്‌ലൻഡിനെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്റ്റീഫൻ ഫ്ലെമിംഗിന് പകരം സർപ്രൈസ് താരം?; സിഎസ്കെയുടെ പുതിയ പരിശീലകനെക്കുറിച്ച് സൂചന നല്‍കി അശ്വിൻ
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ ധനഞ്ജയ ഡിസിൽവ നയിക്കും; പ്രമുഖ താരങ്ങൾ പുറത്ത്, ഡിക്‌വെല്ല തിരിച്ചെത്തി