
കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച മുതൽ ഗാല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ പ്രമുഖ താരങ്ങളായ പാത്തും നിസങ്കയും കുശാൽ മെൻഡിസും ഇല്ലാതെയാകും ശ്രീലങ്ക കളിത്തിലിറങ്ങുക. പരിക്കാണ് ഇരു താരങ്ങൾക്കും തിരിച്ചടിയായത്.
കൈക്കുഴക്കേറ്റ പരിക്കിൽ നിന്ന് നിസങ്ക പൂർണമായി മുക്തനായിട്ടില്ല. ലങ്കൻ പ്രീമിയർ ലീഗിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റതാണ് കുശാൽ മെൻഡിസിന് പരമ്പര നഷ്ടമാക്കിയത്. മെൻഡിസിന് പകരം 33-കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്‌വെല്ല സ്ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 2023 മാർച്ചിലാണ് ഡിക്‌വെല്ല അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. ധനഞ്ജയ ഡിസിൽവയാണ് ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ നയിക്കുക. ഓൾറൗണ്ടർ കാമിന്ദു മെൻഡിസിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഓഫ് സ്പിന്നർ കസീറ നുവാന്ത, ബാറ്റർ പസിന്ദു സൂരിയബണ്ഡാര എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ പ്രഭാത് ജയസൂര്യയാണ് സ്പിൻ നിരയെ നയിക്കുന്നത്. ഗാല്ലെ സ്റ്റേഡിയത്തിൽ മാത്രം 80-ലധികം വിക്കറ്റുകൾ നേടിയിട്ടുള്ള ജയസൂര്യയ്‌ക്കൊപ്പം രമേഷ് മെൻഡിസും സ്പിൻ ആക്രമണത്തിന് മൂർച്ച കൂട്ടും. ലാഹിരു കുമാര, വിശ്വ ഫെർണാണ്ടോ, അസിത ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക എന്നിവരാണ് പേസ് നിരയിലുള്ളത്.
ആദ്യ ടെസ്റ്റിനുള്ള ശ്രീലങ്കൻ സ്ക്വാഡ്: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), കമിന്ദു മെൻഡിസ് (വൈസ് ക്യാപ്റ്റൻ), ലഹിരു ഉദാര, നിഷാൻ മധുഷ്ക, ദിനേശ് ചണ്ഡിമാൽ, പസിന്ദു സൂരിയബണ്ഡാര, സോണാൽ ദിനൂഷ, നിരോഷൻ ഡിക്‌വെല്ല (വിക്കറ്റ് കീപ്പർ), രമേഷ് മെൻഡിസ്, പ്രഭാത് ജയസൂര്യ, കസീറ നുവാന്ത, മിലാൻ രത്നായകെ, അസിത ഫെർണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!