കോലിയും രോഹിത്തുമില്ല, ഏറ്റവും മികച്ച 5 ടി20 ബാറ്റർമാരെ തെര‌ഞ്ഞെടുത്ത് രഹാനെ, ഒരു ഇന്ത്യൻ താരം മാത്രം പട്ടികയിൽ

Published : Oct 16, 2026, 05:30 PM IST
Virat Kohli and Ajinkya Rahane

Synopsis

അതിവേഗത്തിൽ 1000 ടി20 റൺസ് തികയ്ക്കുകയും 2026 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത യുവ ഓപ്പണർ അഭിഷേക് ശർമയാണ് രഹാനെയുടെ ടോപ്-5 ടി20 ബാറ്റര്‍മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഏക ഇന്ത്യൻ താരം.

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ടി20 ബാറ്റർമാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ മുൻ താരം അജിങ്ക്യ രഹാനെ. ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും രഹാനെയുടെ പട്ടികയില്‍ ഇടം നേടിയില്ലെന്നതാണ് ശ്രദ്ധേയം. ഇന്ത്യയിൽ നിന്ന് ഒരു യുവതാരത്തെ മാത്രമാണ് രഹാനെ തന്‍റെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതിവേഗത്തിൽ 1000 ടി20 റൺസ് തികയ്ക്കുകയും 2026 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത യുവ ഓപ്പണർ അഭിഷേക് ശർമയാണ് രഹാനെയുടെ ടോപ്-5 ടി20 ബാറ്റര്‍മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഏക ഇന്ത്യൻ താരം. പട്ടികയിൽ ഒന്നാം സ്ഥാനത്തിയ അഭിഷേക് ശർമയുടെ പ്രകടനത്തെ രഹാനെ വാനോളം പുകഴ്ത്തി. കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനിടെ അഭിഷേക് കാണിച്ച സ്ഥിരതയും ആക്രമണ ശൈലിയും പക്വതയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ക്രിക്ബസ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ രഹാനെ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസനാണ് രഹാനെയുടെ പട്ടികയിലെ രണ്ടാമൻ. കഴിഞ്ഞ കുറച്ച് സീസണുകളായി ക്ലാസൻ തന്‍റെ ബാറ്റിംഗ് ശൈലി വികസിപ്പിച്ചെടുത്ത രീതിയും, പ്രയാസമേറിയ സാഹചര്യങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചതുമാണ് ക്ലാസനെ രഹാനെയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി നാലാം നമ്പറിലോ അതിനു താഴെയോ ബാറ്റ് ചെയ്ത് 600-ലധികം റൺസ് നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോർഡും ക്ലാസൻ സ്വന്തമാക്കിയിരുന്നു.

വെസ്റ്റ് ഇൻഡീസിന്‍റെ ഇടങ്കയ്യൻ വെടിക്കെട്ട് ബാറ്റർ നിക്കോളാസ് പുരാനാണ് മൂന്നാം സ്ഥാനത്ത്. സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും ഒരുപോലെ നേരിട്ട് കളിയുടെ ഗതി ഏതുസമയത്തും മാറ്റാൻ പുരാന് ശേഷിയുണ്ടെന്ന് രഹാനെ ചൂണ്ടിക്കാട്ടി. ന്യൂസിലാൻഡിന്‍റെ ഓപ്പണർ ഫിൻ അലനാണ് പട്ടികയിലെ നാലാമൻ. ടി20യിൽ ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരമായ അലൻ 2026 ലോകകപ്പിൽ കിവീസിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് വിജയിയായ ക്യാപ്റ്റനും ഓപ്പണറുമായ ജോസ് ബട്‌ലറാണ് രഹാനെയുടെ പട്ടികയിൽ അഞ്ചാമനായുള്ളത്. ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വൈറ്റ് ബോൾ താരങ്ങളിൽ ഒരാളാണ് ബട്‌ലറെന്ന് രഹാനെ വിശേഷിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് വെസ്റ്റ് ഇൻഡീസിന് സാമ്പത്തിക നേട്ടമില്ല; ഐസിസി റവന്യൂ മോഡലിനെതിരെ ബോർഡ് സിഇഒ
വിന്‍ഡീസിനെതിരായ നിര്‍ണായക ടി20: ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, അര്‍ഷ്ദീപിന് പരിക്ക്