ഇന്നും സഞ്ജു ഇല്ലാതെ കേരളം! മധ്യപ്രദേശിനെതിരെ വിജയ് ഹസാരെയില്‍ കുഞ്ഞന്‍ സ്കോറിന് പുറത്ത്, പിന്നാലെ തിരിച്ചടി

Published : Dec 26, 2024, 03:59 PM ISTUpdated : Dec 26, 2024, 04:02 PM IST
ഇന്നും സഞ്ജു ഇല്ലാതെ കേരളം! മധ്യപ്രദേശിനെതിരെ വിജയ് ഹസാരെയില്‍ കുഞ്ഞന്‍ സ്കോറിന് പുറത്ത്, പിന്നാലെ തിരിച്ചടി

Synopsis

ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍ (23) - ജലജ് സക്‌സേന (ഏഴ് പന്തില്‍ 19) എന്നിവര്‍ക്ക് 25 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളം 160ന് പുറത്ത്. ഹൈദരാബാദ്, ജിംഖാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ സാഗര്‍ സോളങ്കിയാണ് കേരളത്തെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് വേണ്ടി ഷറഫുദീന്‍ (40 പന്തില്‍ 42) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ബറോഡയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിനും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

മോശം തുടക്കമായിരുന്നു കേരളത്തിന്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍ (23) - ജലജ് സക്‌സേന (ഏഴ് പന്തില്‍ 19) എന്നിവര്‍ക്ക് 25 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മൂന്നാം ഓവറില്‍ സക്‌സേന പുറത്തായി. പിന്നീട് രോഹന്‍ - ഷോണ്‍ ജോര്‍ജ് (37 പന്തില്‍ 39) സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ രോഹന്‍ മടങ്ങി. പിന്നാലെ അഹമ്മദ് ഇമ്രാനും (16), ഷോണും പവലിലയനില്‍ തിരിച്ചെത്തി. അതിഥി താരം ആദിത്യ സര്‍വാതെയ്ക്കും (4) തിളങ്ങാനായില്ല. തുടര്‍ന്നെത്തിയവരി ആര്‍ക്കും രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.

കോണ്‍സ്റ്റാസുമായി കോര്‍ത്ത സംഭവത്തില്‍ കോലിക്ക് എട്ടിന്‍റെ പണി കിട്ടി! ഐസിസിയുടെ വക പിഴ ശിക്ഷ

ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ (0) ഗോള്‍ഡന്‍ ഡക്കായി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ (2), അബ്ദുള്‍ ബാസിത് (1), നിതീഷ് എം ഡി (3) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതിനിടെ ഷറഫുദീന്റെ ഇന്നിംഗ്‌സാണ് ആശ്വാസമായത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷറഫുദീന്റെ ഇന്നിംഗ്‌സ്. എന്‍ പി ബേസില്‍ (4) പുറത്താവാതെ നിന്നു. സോളങ്കി ആറ് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കാര്‍ത്തികേയ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച മധ്യ പ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12.4 ഓവറില്‍ അഞ്ചിന് 63 എന്ന നിലയിലാണ്. രജത് പടിധാര്‍ (), സോളങ്കി () എന്നിവരാണ് ക്രീസില്‍. ഹര്‍ഷ് ഗവാലി (36), ശുഭാന്‍ഷു സേനാപതി (4), ശുഭം ശര്‍മ (7), വെങ്കടേഷ് അയ്യര്‍ (5), ഹര്‍പ്രീത് സിംഗ് ഭാട്ടിയ(8), എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജലജ് സക്സേന രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന
അപ്രതീക്ഷിതം, സഞ്ജുവിന് മുന്നിൽ വീണ്ടുമൊരു വമ്പൻ കടമ്പ; ആരാണ് കേമൻ എന്ന് കണക്കുകൾ പറയട്ടെ, സഞ്ജുവോ ഇഷാനോ!