ടി20 ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവില്ല, പ്ലേയര്‍ ഓഫ് ദി മന്ത് നോമിനേഷൻ പ്രഖ്യാപിച്ച് ഐസിസി

Published : Mar 16, 2026, 03:47 PM IST
Sanju Samson and Jasprit Bumrah

Synopsis

ലോകകപ്പിന്‍റെ താരമായ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിലെ ഒരു താരത്തിന് പോലും ഇത്തവണ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.

ദുബായ്: ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള ഐസിസി നോമിനേഷനുകൾ പ്രഖ്യാപിച്ചു. ലോകകപ്പിന്‍റെ താരമായ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിലെ ഒരു താരത്തിന് പോലും ഇത്തവണ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. ലോകകപ്പിലെ ടോപ് സ്കോററായ പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ, ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്സ്, യുഎസ്എയുടെ പേസ് ബൗളർ ഷാഡ്ലി വാൻ ഷാൽക്വിക് എന്നിവരാണ് പുരുഷ വിഭാഗത്തിൽ ഫെബ്രുവരിയിലെ താരമാകാനുള്ള നോമിനേഷന്‍ നേടിയ താരങ്ങള്‍.

ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് മൂന്ന് താരങ്ങളെയും നോമിനേഷനിലേക്ക് എത്തിച്ചത്. ലോകകപ്പിലെ 7 മത്സരങ്ങളിൽ നിന്ന് 160.25 സ്ട്രൈക്ക് റേറ്റിൽ 383 റൺസാണ് സാഹിബ്സാദ ഫർഹാൻ അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലിയുടെ ഒരു ലോകകപ്പിലെ കൂടുതൽ റൺസ് എന്ന റെക്കോർഡ് ഫർഹാൻ മറികടന്നു. ഒരു ലോകകപ്പിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരം എന്ന നേട്ടവും ഫർഹാൻ സ്വന്തമാക്കി.

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വില്‍ ജാക്സ് ആണ് നോമിനേഷന്‍ നേടിയ മറ്റൊരു താരം. ലോകകപ്പില്‍ വില്‍ ജാക്സ്, 192 റൺസും 11 വിക്കറ്റുകളും നേടി ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തിരുന്നു. ലോകകപ്പില്‍ അമേരിക്കക്കായി തിളങ്ങിയ പേസര്‍ ഷാഡ്ലി വാൻ ഷാൽക്വിക് ആണ് പ്ലേയര്‍ ഓഫ് ദി മന്ത് നോമിനേഷൻ ലഭിച്ച താരങ്ങളിലെ സർപ്രൈസ് ചോയ്സ്. ഇന്ത്യക്കെതിരായ മത്സരത്തില്‍ നാലു വിക്കറ്റെടുത്ത ഷാൽക്വിക് പാകിസ്ഥാനും എതിരെയും മികവ് കാട്ടി. അമേരിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടും ലോകകപ്പില്‍ 13 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതെത്താനും ഷാൽക്വിക്കിനായി.

വനിതകളുടെ പട്ടികയിൽ ഇന്ത്യൻ താരം അരുന്ധതി റെഡ്ഡി ഇടംപിടിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച ബൗളിംഗ് പ്രകടനമാണ് അരുന്ധതിയെ പട്ടികയിൽ എത്തിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയത്തിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലായിരുന്നു താരം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 171 റൺസ് നേടി ലങ്കൻ വിജയത്തിൽ മുഖ്യപങ്കുവഹിച്ച ശ്രീങ്കയുടെ ഹർഷിത സമരവിക്രമ ആണ് വനിതകളുടെ പട്ടികയിലെ മറ്റൊരു താരം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ പാക് ക്യാപ്റ്റൻ ഫാത്തിമ സനയും വനിതകളുടെ നോമിനേഷൻ ലഭിച്ച മൂന്ന് താരങ്ങളുടെ പട്ടികയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പാകിസ്ഥാന്റെ കളി കോമഡി സീരിയല്‍ കാണുന്നത് പോലെ'; പരിഹാസവുമായി കമ്രാന്‍ അക്മല്‍
ബംഗ്ലാദേശിനെതിരെ തോല്‍വി, അംപയര്‍ക്കെതിരെ പരാതിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം