'അത് അവന് പറ്റിയ പണിയല്ല', വൈഭവ് സൂര്യവംശിയെ ഓപ്പണറായി ഇറക്കാതിരുന്നതിനെതിരെ മുന്നറിയിപ്പുമായി അശ്വി

Published : Oct 25, 2026, 11:15 AM IST
Vaibhav Sooryavanshi

Synopsis

സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി എത്തിയ മത്സരത്തിൽ ആറാം ഓവറിലാണ് വൈഭവ് ബാറ്റിംഗിനിറങ്ങിയത്.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷന് പകരം മൂന്നാം നമ്പറിലിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഒട്ടും പരിചിതമല്ലാത്ത ബാറ്റിംഗ് പൊസിഷനിൽ ബാറ്റ് ചെയ്യാനിറങ്ങിയ വൈഭവ്, കരയിലേക്ക് പിടിച്ചിട്ട മീനിനെപ്പോലെ പ്രയാസപ്പെടുന്നതാണ് കണ്ടതെന്നും മൂന്നാം നമ്പറിലിറങ്ങി കളിക്കുന്നത് വൈഭവിന് വഴങ്ങുന്ന കാര്യമല്ലെന്നും അശ്വിൻ പറഞ്ഞു.

സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി എത്തിയ മത്സരത്തിൽ ആറാം ഓവറിലാണ് വൈഭവ് ബാറ്റിംഗിനിറങ്ങിയത്. എന്നാൽ എട്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. ഒരു യുവതാരത്തെ സംബന്ധിച്ച് ഒരു മത്സരത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റം പറയുന്നത് ശരിയല്ലെങ്കിലും രണ്ടാം മത്സരത്തിൽമൂന്നാം നമ്പറിലിറങ്ങിയ വൈഭവ് പരാജയമായിരുന്നുവെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇത്തരം സാഹചര്യങ്ങളിൽ ഒപ്പമുള്ള പരിചയസമ്പന്നനായ ബാറ്റർ യുവതാരത്തെ സമീപിച്ച് ആത്മവിശ്വാസം നല്‍കേണ്ടതുണ്ടെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. പന്ത് കൃത്യമായി ടൈം ചെയ്യാൻ സാധിക്കാതെ പ്രയാസപ്പെടുമ്പോൾ, ശാന്തനായി നിലയുറപ്പിച്ച് കളിക്കാൻ മുതിർന്ന താരം നിർദ്ദേശം നൽകണമായിരുന്നു. ഇത്തരം സമ്മർദ്ദഘട്ടങ്ങളിൽ ഇത്തരം ഉപദേശങ്ങൾ വളരെ നിർണായകമാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു. വൈഭവ്, അഭിഷേക്, സഞ്ജു സാംസൺ എന്നിവർ ഒരുമിച്ച് പ്ലേയിംഗ് ഇലവനിൽ കളിക്കുകയാണെങ്കിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറുകയാകും ഉചിതം. മുമ്പ് ഏഷ്യൻ ഗെയിംസിലുമറ്റും സഞ്ജു മൂന്നാം നമ്പറിൽ കളിച്ചിട്ടുണ്ടെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.

അതേസമയം, ഇന്ത്യയുടെ മധ്യനിരക്കാരായ തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിര്‍ എന്നിവരുടെ പ്രകടനത്തെ അശ്വിൻ പ്രശംസിച്ചു. ആറ്, ഏഴ്, എട്ട് നമ്പറുകളിൽ എത്തുന്ന ഇവരുടെ പ്രകടനം ടീമിന് വലിയ കരുത്താണ് നൽകുന്നതെന്നും 181 റൺസ് വിജയലക്ഷ്യം മറികടക്കാൻ മധ്യനിരയുടെ പോരാട്ടം നിർണായകമായെന്നും അശ്വിൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പര കൈവിടാതിരിക്കാൻ കിവീസിന്‍റെ മാസ്റ്റർ പ്ലാൻ; തുടർ തോൽവികൾക്ക് പിന്നാലെ ടീമിൽ അഴിച്ചുപണി
ഒരേയൊരു തിലക് വർമ! ഇതാണ് ഇന്നിങ്സ്, കിവികളെ തൂക്കിയടിച്ച രാത്രി