Latest Videos

'വൈസ് ക്യാപ്റ്റനായി' ജിതേഷ് ശര്‍മയുള്ളപ്പോള്‍ സാം കറൻ എങ്ങനെ ക്യാപ്റ്റനായി; കാരണം വ്യക്തമാക്കി പഞ്ചാബ് കോച്ച്

By Web TeamFirst Published Apr 14, 2024, 12:33 PM IST
Highlights

ക്യാപ്റ്റനില്ലാത്തപ്പോള്‍ ടീമിനെ നയിക്കേണ്ടത് വൈസ് ക്യാപ്റ്റനാണെന്നതിനാല്‍ ജിതേഷ് ശര്‍മ ടീമിനെ നയിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നപ്പോഴാണ് സാം കറന്‍ ടോസിനായി എത്തിയത്.

മുള്ളൻപൂര്‍: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പരിക്കു മൂലം പിന്‍മാറിയപ്പോള്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ചത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനായിരുന്നു. ഐപിഎല്ലിന് മുമ്പ് ചെന്നൈയില്‍ ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ട് സമയത്ത് ധവാന് പങ്കെടുക്കാന്‍ കഴിയാതിരുന്നപ്പോള്‍ പകരം ജിതേഷ് ശര്‍മയെ ആയിരുന്നു പഞ്ചാബനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇതോടെ ജിതേഷ് ശര്‍മയെ പഞ്ചാബിന്‍റെ വൈസ് ക്യാപ്റ്റനാക്കിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഇന്നലെ ശിഖര്‍ ധവാന്‍ പരിക്കു മൂലം കളിക്കാതിരുന്നപ്പോള്‍ പഞ്ചാബിനായി ടോസിടാന്‍ എത്തിയത് സാം കറനായിരുന്നു. ക്യാപ്റ്റനില്ലാത്തപ്പോള്‍ ടീമിനെ നയിക്കേണ്ടത് വൈസ് ക്യാപ്റ്റനാണെന്നതിനാല്‍ ജിതേഷ് ശര്‍മ ടീമിനെ നയിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നപ്പോഴാണ് സാം കറന്‍ ടോസിനായി എത്തിയത്. ഇത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. എന്നാല്‍ മത്സരശേഷം പഞ്ചാബ് കിംഗ്സ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ ഇത് സംബന്ധിച്ച ആശക്കുഴപ്പം നീക്കി.

'ഈ വണ്ടി ഇന്ന് ഞാനോടിക്കും', ഹാര്‍ദ്ദിക്കിനെ പിന്നിലിരുത്തി മുംബൈ ടീം ബസിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് രോഹിത്

ജിതേഷ് ശര്‍മ പഞ്ചാബിന്‍റെ വൈസ് ക്യാപ്റ്റനല്ലെന്ന് ബംഗാര്‍ മത്സരശേഷം പറഞ്ഞു. ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതുകൊണ്ടാണ് അങ്ങനെയൊരു തോന്നല്‍ ആരാധകര്‍ക്കുണ്ടായതെന്നും സാം കറന്‍ തന്നെയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റനെന്നും ബംഗാര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടില്‍ ധവാന്‍റെ അഭാവത്തില്‍ എന്തുകൊണ്ട് സാം കറന്‍ പങ്കെടുത്തില്ല എന്ന ചോദ്യത്തിനും ബംഗാര്‍ മറുപടി നല്‍കി.

വാംഖഡെയിൽ വിഷു വെടിക്കെട്ട് കാത്ത് ആരാധകർ, മുംബൈ-ചെന്നൈ എൽ ക്ലാസിക്കോ ഇന്ന്; ലഖ്നൗവിന് എതിരാളികൾ കൊൽക്കത്ത

ഇംഗ്ലണ്ടില്‍ നിന്നുള്ള കറന്‍റെ ഫ്ലൈറ്റ് എത്താന്‍ താമസിച്ചതിനാലാണ് ജിതേഷ് ശര്‍മ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതെന്നും കഴിഞ്ഞ സീസണിലും ധവാന്‍റെ അഭാവത്തില്‍ ടീമിനെ നയിച്ചത് സാം കറനാണെന്നും സ്വാഭാവികമായും കറന്‍ തന്നെയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റനെന്നും ബംഗാര്‍ പറഞ്ഞു. ഇന്നലെ പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റിന്‍റെ ആവേശ ജയം സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!