സഞ്ജുവിനും ബുംറയ്ക്കും ഫുൾ മാർക്ക് ഇല്ല, 'പെർഫെക്ട് 10' നേടിയത് ഇംഗ്ലീഷ് താരം, ലോകകപ്പിലെ 5 മികച്ച താരങ്ങളുടെ പേരുമായി പോണ്ടിംഗ്

Published : Mar 13, 2026, 12:08 PM IST
Sanju Samson and Jasprit Bumrah

Synopsis

ടൂർണമെന്റിലെ രണ്ടാം പകുതിയിലെ അവിശ്വസനീയ പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ടോപ് സ്കോററും ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനുമാണ് സഞ്ജു.

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ താരങ്ങൾക്ക് മാര്‍ക്കിട്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ഫിനിഷർ എന്ന നിലയിൽ എട്ട് മത്സരങ്ങളിൽ നാലിലും 'പ്ലെയർ ഓഫ് ദി മാച്ച്' ആയ വിൽ ജാക്സിനാണ് പോണ്ടിംഗ് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കിയത്. ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണും പേസര്‍ ജസ്പ്രീത് ബുംറയ്ക്കും 10-ൽ 9.5 മാർക്ക് ആണ് പോണ്ടിംഗ് നല്‍കിയത്.

ടൂർണമെന്റിലെ രണ്ടാം പകുതിയിലെ അവിശ്വസനീയ പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ടോപ് സ്കോററും ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനുമാണ് സഞ്ജു. കിവികൾക്കെതിരായ ഫൈനലിൽ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ബുംറ, ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. ഇരുവരുടെയും പ്രകടനത്തെ 'ഏകദേശം പൂർണ്ണതയോട് അടുത്തു നില്‍ക്കുന്നത്' എന്നാണ് പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ വിശേഷിപ്പിച്ചത്.

 

ലോകകപ്പിലെ അഞ്ച് താരങ്ങൾക്കാണ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പോണ്ടിംഗ് മാര്‍ക്കിട്ടത്. വിൽ ജാക്സ് -10/10, സഞ്ജു സാംസൺ- 9.5/10, ജസ്പ്രീത് ബുംറ-9.5/10, സാഹിബ്‌സാദ ഫർഹാൻ- 9.5/10, ടിം സൈഫർട്ട്-9/10 എന്നിങ്ങനെയാണ് പോണ്ടിംഗ് താരങ്ങള്‍ക്ക് മാര്‍ക്കിട്ടത്.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇതോടെ ടി20 ലോകകപ്പ് കിരീടം പ്രതിരോധിക്കുന്ന ആദ്യ ടീമായും, മൂന്ന് തവണ കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ നെറ്റ്‌വർക്ക് കോടതിയില്‍, രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെ ഹർജി
രാജ്യസഭയിൽ കത്തിക്കയറി ഹർഭജൻ സിംഗ്, 'പോണ്‍ സൈറ്റുകൾ പൂട്ടണം; കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട'