ബൗളിംഗിലും ജഡേജയുടെ വിസ്‌മയം; മാന്ത്രിക വിക്കറ്റ് കണ്ടമ്പരന്ന് ആരാധകര്‍-വീഡിയോ

Published : Mar 01, 2020, 12:29 PM ISTUpdated : Mar 01, 2020, 12:43 PM IST
ബൗളിംഗിലും ജഡേജയുടെ വിസ്‌മയം; മാന്ത്രിക വിക്കറ്റ് കണ്ടമ്പരന്ന് ആരാധകര്‍-വീഡിയോ

Synopsis

ഫീല്‍ഡിംഗില്‍ മാത്രമല്ല, ബൗളിംഗിലും ജഡേജയുടെ മിന്നലാക്രമണം. നേടിയ രണ്ട് വിക്കറ്റുകളില്‍ ഒന്ന് വിസ്‌മയ ബോള്‍ എന്ന വിശേഷണം നേടി.

ക്രൈസ്റ്റ്‌ചര്‍ച്ച്: ഇന്ത്യ-ന്യൂസിലന്‍ഡ് ക്രൈസ്റ്റ്‌ചര്‍ച്ച് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ വണ്ടര്‍ ക്യാച്ച് ശ്രദ്ധേമായിരുന്നു. ഫീല്‍ഡിംഗില്‍ മാത്രമല്ല, ബൗളിംഗിലും ജഡേജയുടെ മിന്നലാക്രമണം മത്സരത്തിലുണ്ടായിരുന്നു. നേടിയ രണ്ട് വിക്കറ്റുകളില്‍ ഒന്നാണ് വിസ്‌മയ ബോള്‍ എന്ന വിശേഷണം നേടിയത്. 

Read more: എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്ന്! മത്സരം മാറ്റിമറിച്ച് ജഡേജയുടെ പറക്കല്‍- വീഡിയോ

കൂറ്റനടിക്കാരായ കോളിന്‍ ഡി ഗ്രാന്‍ഹോമും കെയ്ല്‍ ജമൈസണും ക്രീസില്‍ നില്‍ക്കേ ബ്രേക്ക് ത്രൂവിനായി ജഡേജയെ 61-ാം ഓവര്‍ എല്‍പിക്കുകയായിരുന്നു നായകന്‍ വിരാട് കോലി. തകര്‍പ്പന്‍ ബൗളിംഗുമായാണ് ജഡേജ ഈ അവസരത്തിന് കോലിയോട് നന്ദിപറഞ്ഞത്. രണ്ടാം പന്ത് ഓഫ്‌സ്റ്റംപില്‍ കുത്തിത്തിരിഞ്ഞ് ഗ്രാന്‍‌ഹോമിന്‍റെ ബെയ്‌ല്‍സ് പിഴുതു. 10 ഓവറോളം ക്രീസില്‍ നിന്ന ഗ്രാന്‍ഹോം- ജമൈസണ്‍ കൂട്ടുകെട്ട് അങ്ങനെ ജഡേജ പൊളിച്ചടുക്കി. 

പിന്നാലെ നീല്‍ വാഗ്‌നറെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ചുമായും രവീന്ദ്ര ജഡേജ കയ്യടി വാങ്ങി. ഇന്ത്യ ലീഡ് നേടുന്നതില്‍ നിര്‍ണായകമായത് ഈ ക്യാച്ചാണ്. വാഗ്‌നര്‍ 41 പന്തില്‍ 21 റണ്‍സെടുത്തു. ഇതിന് ശേഷം ഏഴ് റണ്‍സ് കൂടി നേടാനേ ന്യൂസിലന്‍ഡിനായുള്ളൂ. ഇതോടെയാണ് ഇന്ത്യ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുകയാണ്. 

Read more: ബോള്‍ട്ട് ഇളകി; രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പില്ല, കോടികളുമില്ല, ബംഗ്ലാദേശിന് പണികിട്ടി
ബഹിഷ്കരണ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി പാകിസ്ഥാൻ, ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം തിരിച്ചെത്തി