മക്കല്ലത്തെ സാക്ഷിയാക്കി സ്റ്റോക്‌സിന്‍റെ സിക്‌സര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ്

Published : Feb 18, 2023, 03:23 PM ISTUpdated : Feb 18, 2023, 03:27 PM IST
മക്കല്ലത്തെ സാക്ഷിയാക്കി സ്റ്റോക്‌സിന്‍റെ സിക്‌സര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ്

Synopsis

സ്റ്റോക്‌സ് റെക്കോര്‍ഡ് മറികടക്കുമ്പോള്‍ ഡ്രസിംഗ് റൂമിലിരുന്ന് മക്കല്ലം അഭിനന്ദിക്കുന്നത് കാണാമായിരുന്നു

ബേ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. നിലവിലെ ഇംഗ്ലീഷ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ 107 സിക്‌സുകളുടെ റെക്കോര്‍ഡാണ് സ്റ്റോക്‌സ് തിരുത്തിയത്. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലാണ് സ്റ്റോക്‌സ് ടെസ്റ്റ് സിക്‌സര്‍ വേട്ടയില്‍ രാജാവായത്. സ്റ്റോക്‌സ് റെക്കോര്‍ഡ് മറികടക്കുമ്പോള്‍ ഡ്രസിംഗ് റൂമിലിരുന്ന് മക്കല്ലം അഭിനന്ദിക്കുന്നത് കാണാമായിരുന്നു. 

107 ടെസ്റ്റുകളിലെ 176 ഇന്നിംഗ്‌സുകളിലാണ് മക്കലം 107 സിക്‌സറുകള്‍ പറത്തിയത് എങ്കില്‍ 90 ടെസ്റ്റുകളിലെ 164 ഇന്നിംഗ്‌സില്‍ സ്റ്റോക്‌സ് അത് മറികടന്നു. ക്രിസ് ഗെയ്‌ല്‍(100), ആദം ഗില്‍ക്രിസ്റ്റ്(98), ജാക്ക് കാലിസ്(97) എന്നിവരാണ് ടെസ്റ്റ് സിക്‌സറുകളില്‍ തൊട്ടുപിന്നില്‍. കിവികള്‍ക്കെതിരായ ഇന്നിംഗ്‌സോടെ സ്റ്റോക്‌സിന്‍റെ സിക്‌സുകള്‍ 109ലെത്തിയിട്ടുണ്ട്. 

ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ ബാസ്‌ബോള്‍ ശൈലിയില്‍ ഇരു ഇന്നിംഗ്‌സിലും ബാറ്റേന്തിയ ഇംഗ്ലണ്ട് വമ്പന്‍ വിജയപ്രതീക്ഷയിലാണ്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 394 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ കിവികള്‍ 23 ഓവറില്‍ അഞ്ച് വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ടോം ലാഥം(15), ദേവോണ്‍ കോണ്‍വേ(2), കെയ്‌ന്‍ വില്യംസണ്‍(0), ഹെന്‍‌റി നിക്കോള്‍സ്(7), ടോം ബ്ലെന്‍ഡല്‍(1) എന്നിവരാണ് പുറത്തായത്. 13 റണ്‍സുമായി ഡാരില്‍ മിച്ചലും 25 റണ്‍സുമായി മൈക്കല്‍ ബ്രേസ്‌വെല്ലുമാണ് ക്രീസില്‍. സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ നാല് വിക്കറ്റാണ് ഇംഗ്ലണ്ടിന് കരുത്തായത്. 

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 73.5 ഓവറില്‍ 374 റണ്‍സെടുത്തിരുന്നു. ജോ റൂട്ട്(57), ഹാരി ബ്രൂക്ക്(54), ബെന്‍ ഫോക്‌സ്(51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഓലി പോപ് 49 റണ്ണില്‍ പുറത്തായി. ഓലി റോബിന്‍സണ്‍ 39 ഉം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 31 ഉം റണ്ണെടുത്തു. 

ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത് വീണ്ടും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട് ബ്രോഡ്
 


 

PREV
Read more Articles on
click me!

Recommended Stories

ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി
ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്