ബാസ്‌ബോള്‍ ശൈലി വിടാതെ ഇംഗ്ലണ്ട്; ന്യൂസിലന്‍ഡിനെതിരെ മികച്ച ലീഡ് ലക്ഷ്യമാക്കി മുന്നോട്ട്

Published : Feb 17, 2023, 03:28 PM ISTUpdated : Feb 17, 2023, 04:00 PM IST
ബാസ്‌ബോള്‍ ശൈലി വിടാതെ ഇംഗ്ലണ്ട്; ന്യൂസിലന്‍ഡിനെതിരെ മികച്ച ലീഡ് ലക്ഷ്യമാക്കി മുന്നോട്ട്

Synopsis

നാല് വിക്കറ്റുമായി ഓലീ റോബിന്‍സണും മൂന്ന് പേരെ മടക്കി ജയിംസ് ആന്‍ഡേഴ്‌സണും ഓരോ വിക്കറ്റുകളുമായി സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചും ബെന്‍ സ്റ്റോക്‌സുമാണ് കിവികളെ 82.5 ഓവറില്‍ 306 റണ്‍സില്‍ ഒതുക്കിയത്

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച ലീഡിനായി ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട്. ഡേ നൈറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 325 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍‍ഡ് 306 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 2 വിക്കറ്റിന് 79 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 18 പന്തില്‍ 14* റണ്‍സുമായി ഓലി പോപ്പും 13 പന്തില്‍ 6* റണ്ണെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍. 39 പന്തില്‍ 28 നേടിയ സാക്ക് ക്രൗലിയുടെയും 27 പന്തില്‍ 25 റണ്‍സെടുത്ത ബെന്‍ ഡ‍ക്കെറ്റിന്‍റേയും വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. 

നേരത്തെ നാല് വിക്കറ്റുമായി ഓലീ റോബിന്‍സണും മൂന്ന് പേരെ മടക്കി ജയിംസ് ആന്‍ഡേഴ്‌സണും ഓരോ വിക്കറ്റുകളുമായി സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചും ബെന്‍ സ്റ്റോക്‌സുമാണ് കിവികളെ 82.5 ഓവറില്‍ 306 റണ്‍സില്‍ ഒതുക്കിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് കിവികള്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. വിക്കറ്റ് കീപ്പര്‍ ടോം ബ്ലെന്‍ഡല്‍ നേടിയ സെഞ്ചുറി നേടിയെങ്കിലും കിവീസിന് ലീഡ് ഉറപ്പിക്കാനായില്ല. ബ്ലെന്‍ഡല്‍ 181 പന്തില്‍ 138 റണ്‍സെടുത്തു. ദേവോണ്‍ കോണ്‍വേ 151 പന്തില്‍ 77 റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല. മറ്റ് മൂന്ന് പേര്‍ക്ക് കൂടി മാത്രമാണ് രണ്ടക്കം കാണാനായത്. 

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏകദിന ശൈലിയില്‍ ബാറ്റ് വീശി 58.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബെന്‍ ഡക്കെറ്റ് 68 പന്തില്‍ 84 ഉം ഹാരി ബ്രൂക്ക് 81 പന്തില്‍ 89 ഉം ഓലീ പോപ് 65 പന്തില്‍ 42 ഉം ബെന്‍ ഫോക്‌സ് 56 പന്തില്‍ 38 ഉം റണ്‍സെടുത്തപ്പോള്‍ 11 പന്തില്‍ 15* റണ്‍സുമായി ഓലീ റോബിന്‍സണ്‍ പുറത്താവാതെ നിന്നു. സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിന് 14 ഉം നായകന്‍ ബെന്‍ സ്റ്റോക്‌സിന് 19 റണ്‍സുമേ നേടാനായുള്ളൂ. കിവികള്‍ക്കായി വാഗ്‌നര്‍ നാലും സൗത്തിയും കുഗ്ലൈനും രണ്ട് വീതവും ടിക്‌നെര്‍ ഒരു വിക്കറ്റും നേടി. 

ബാസ്‌ബോളിന് പിന്നാലെ ജോ റൂട്ടും, പക്ഷേ വിക്കറ്റ് പോയി; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍- വീഡിയോ

PREV
click me!

Recommended Stories

ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം
കാമുകി മഹൈക ശർമയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ