
ബെംഗളൂരു: രഞ്ജി ട്രോഫിയില്‍ ഹരിയാനക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കര്‍ണാടകയുടെ കെ എല്‍ രാഹുല്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 26 റണ്‍സിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 43 റണ്‍സുമായി മടങ്ങി. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 108 എന്ന നിലയിലാണ് കര്‍ണാടക. ഹരിയാനയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 450നെതിരെ ഇപ്പോഴും 38 റണ്‍സ് പിറകിലാണ് ടീം. നേരത്തെ കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 304നെതിരെ ഹരിയാന 146 റണ്‍സ് ലീഡ് നേടിയിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ കര്‍ണാടകയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ അനീഷ് (4), മായങ്ക് അഗര്‍വാള്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ കര്‍ണാടകയ്ക്ക് നഷ്ടമായി. പിന്നാലെ രാഹുല്‍ - ദേവ്ദത്ത് പടിക്കല്‍ സഖ്യം (41*) കൂട്ടിചേര്‍ത്ത 57 റണ്‍സാണ് കര്‍ണാടകയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ രാഹുലിനെ ബൗള്‍ഡാക്കി അനുജ് തക്രാള്‍ ഹരിയാനയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ദേവ്ദത്തിന് കൂട്ടായി ആര്‍ സ്മരണ്‍ (9) ക്രീസിലുണ്ട്.
കറക്കി വീഴ്ത്തി കുനെമാനും ലിയോണും! ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഓസീസിന് ഇന്നിംഗ്‌സ് വിജയം
നേരത്തെ അങ്കിത് കുമാര്‍ (118), നിഷാന്ത് സിന്ധു (165) എന്നിവരുടെ സെഞ്ചുറികളാണ് ഹരിയാനയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. യുവരാജ് സിംഗ് (33), ജയന്ത് യാദവ് (32), അന്‍ശൂല്‍ കാംബോജ് (25), അനുജ് തക്രാള്‍ (25), ലക്ഷ്യ സുമന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റതാരങ്ങള്‍. കര്‍ണാടകയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, ഹാര്‍ദിക് രാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സില്‍ കര്‍ണാടകയ്ക്ക് അത്ര നല്ല തുടക്കമായിരുന്നില്ല. 17 റണ്‍സെടുത്ത അനീഷിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. 45 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മൂന്നാമനായി ക്രീസിലെത്തിയ രാഹുല്‍ നന്നായി തുടങ്ങി. നാല് ബൗണ്ടറികള്‍ നേടി അത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ അധികം മുന്നോട്ട് പോകാന്‍ താരത്തിന് സാധിച്ചില്ല. കാംബോജിന്റെ പന്തില്‍ രാഹുല്‍ മടങ്ങി. അഗര്‍വാളിനൊപ്പം 54 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് താരം പവലിയനില്‍ തിരിച്ചെത്തുന്നത്. മായങ്ക് അഗര്‍വാള്‍ (91), ദേവ്ദത്ത് (43), സ്മരണ്‍ (35), കെ ശ്രീജിത്ത് (37), യശോവര്‍ധന്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!