53 റണ്‍സുമായ ജെഫ്രി വാന്‍ഡര്‍സേ രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്കയുടെ ടോപ് സ്‌കോററായി.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സിലും 242 റണ്‍സിന്റേയും ജയം. ഗാലെ, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ആറിന് 654 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. പിന്നാലെ മറുപടി ബാറ്റിംഗ് ആരംഭിച്ച ആദ്യ ഇന്നിംഗ്‌സില്‍ 165ന് പുറത്തായിരുന്നു. പിന്നാലെ ഫോളോഓണിന് വിധേയരായ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 247ന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ മാത്യു കുനെമാന്‍, ഏഴ് പേരെ പുറത്താക്കിയ നതാന്‍ ലിയോണ്‍ എന്നിവരാണ് ആതിഥേയരെ തകര്‍ത്തത്. 

53 റണ്‍സുമായ ജെഫ്രി വാന്‍ഡര്‍സേ രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്കയുടെ ടോപ് സ്‌കോററായി. എയഞ്ചലോ മാത്യൂസ് (41), ധനഞ്ജയ ഡി സില്‍വ (39)ത, കുശാല്‍ മെന്‍ഡിസ് (34), കാമിന്ദു മെന്‍ഡിസ് (32) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കുനെമാന്‍, ലിയോണ്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗില്‍ ദിനേശ് ചാണ്ഡിമല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ധനഞ്ജയ (22), കുശാല്‍ മെന്‍ഡിസ് (21), കാമിന്ദു മെന്‍ഡിസ് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കുനെമാന്‍ അഞ്ചും ലിയോണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

കോലി നിരാശപ്പെടുത്തിയിട്ടും രഞ്ജിയില്‍ ഡല്‍ഹിക്ക് ഇന്നിംഗ്‌സ് ജയം! ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടാനായില്ല

നേരത്തെ ഉസ്മാന്‍ ഖവാജയുടെ (232) ഇരട്ട സെഞ്ചുറിയും സ്റ്റീവന്‍ സ്മിത്ത് (141), ജോഷ് ഇന്‍ഗ്ലിസ് (102) എന്നിവരുടെ ഇന്നിംഗ്‌സുകളുമാണ് ഓസീസിന് കൂറ്റളന്‍ സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (57) - ഖവാജ സഖ്യം ഒന്നാം വിക്കറ്റില്‍ 92 റണ്‍സ് ചേര്‍ത്തു. പിന്നാലെ ക്രീസിലെത്തിയ മര്‍നസ് ലബുഷെയ്ന്‍ (2) നിരാശപ്പടുത്തിയെങ്കിലും സ്മിത്ത് - ഖവാജ സഖ്യം ഓസീസിനെ കൈപ്പിടിച്ചുയര്‍ത്തി. ഇരുവരും 266 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മിത്തിനെ പുറത്താക്കി വാന്‍ഡര്‍സേ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 251 പന്തുകള്‍ നേരിട്ട ഓസീസ് ക്യാപ്റ്റന്‍ രണ്ട് സിക്‌സും 12 ഫോറും നേടി. തുടര്‍ന്നെത്തിയ ജോഷ് ഇന്‍ഗ്ലിസും സെഞ്ചുറി നേടുകയായിരുന്നു. ഏകദിന ശൈലിയിലായിരുന്നു ഇന്‍ഗ്ലിസിന്റെ ബാറ്റിംഗ്. ഖവാജയ്‌ക്കൊപ്പം 146 റണ്‍്‌സ് ചേര്‍ക്കാന്‍ ഇന്‍ഗ്ലിസിനായി. 

ഇതിനിടെ തന്റെ കരയറിലെ ആദ്യ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ ഖവാജ മടങ്ങി. ഒരു സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്്‌സ്. വൈകാതെ ഇന്‍ഗ്ലിസും മടങ്ങി. ഒരു സിക്‌സും 10 ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. അലക്‌സ് ക്യാരി (പുറത്താവാതെ 46), ബ്യൂ വെബ്സ്റ്റര്‍ (23), മിച്ചല്‍ സ്റ്റാര്‍ക്ക് (പുറത്താവാതെ 19) എന്നിവര്‍ ഓസീസിനെ 650 കടത്താന്‍ സഹായിച്ചു. പ്രഭാത് ജയസൂര്യ, വാര്‍ഡര്‍സേ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.