
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20യിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ഒമ്പത് പന്തില്‍ 13 റണ്‍സുമായി താരം മടങ്ങി. റൊമായിരോ ഷെഫേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്. രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ അവസരം മുതലെടുക്കാന്‍ വിക്കറ്റ് കീപ്പര്‍ക്കായില്ല. ഇതോടെ താരത്തിന്റെ ഏഷ്യാകപ്പ് സ്ഥാനവും തുലാസിലായെന്ന് പറയാം. ഇനി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജു കളിക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 12 റണ്‍സെടുത്ത, സഞ്ജു രണ്ടാം ടി20യില്‍ ഒമ്പത് റണ്‍സിന് പുറത്താവുകയായിരുന്നു.
നാലാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തി. ഒബെദ് മക്‌കോയ് പുറത്തായി. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തി. ഒബെദ് മക്‌കോയ് പുറത്തായി.
ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!