നാലാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തി. ഒബെദ് മക്‌കോയ് പുറത്തായി.
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20യില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ആദ്യ മൂന്ന് ഓവറില്‍ തന്നെ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യക്ക് നഷ്ടമായി. യശസ്വി ജെയ്‌സ്വാളിനും (5), ശുഭ്മാന്‍ ഗില്ലിനും (9) തിളങ്ങാനായില്ല. അകെയ്ല്‍ ഹുസൈന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ജെയ്‌സ്വാള്‍ മടങ്ങുന്നത്. ഗില്‍ ഹുസൈന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു.
എന്നാല്‍ ഗില്ലിന് ഒരു മണ്ടത്തരം സംഭവിച്ചു. സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോവാണ് ഗില്‍ പുറത്താവുന്നത്. റിവ്യൂ ചെയ്യാന്‍ പോലും നിക്കാതെ ഗില്‍ മടങ്ങുകയും ചെയ്തു. റിവ്യൂ ചെയ്തിരുന്നെങ്കില്‍ ഗില്ലിന് രക്ഷപ്പെടാമായിരുന്നു. ടിവി റിപ്ലേകളില്‍ വ്യക്തമായിരുന്നു പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോകുന്നതെന്ന്. ഇതോടെ താരത്തിനെതിരെ ട്രോളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഫ്‌ളാറ്റ് ട്രാക്കില്‍ മാത്രമെ കളിക്കാന്‍ കഴിയൂവെന്നാണ് ട്രോളുകള്‍. ചില ട്രോളുകള്‍ വായിക്കാം...
നാലാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തി. ഒബെദ് മക്‌കോയ് പുറത്തായി. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.

