
നാഗ്പൂര്‍: ഫോമിലല്ലാത്ത ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‍റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രമാണ് ഫിഞ്ചിന് മുന്നിലുള്ളത്. ലോകകപ്പില്‍ ഫിഞ്ചുണ്ടാകുമോ എന്ന് ഈ മത്സരങ്ങള്‍ തെളിയിക്കുമെന്നും നാഗ്പൂര്‍ ഏകദിനത്തിന് മുന്‍പ് ഫോക്‌സ് ക്രിക്കറ്റിനോട് ഷെയ്‌ന്‍ വോണ്‍ പറഞ്ഞു.
ആരോണ്‍ ഫിഞ്ച് നായകനാണ്. അതിനാല്‍ നായകന്‍ ഫോമിലല്ലാത്തത് ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് കരിയറിലെ 100-ാം ഏകദിനത്തിനിറങ്ങിയ ഫിഞ്ച് ഡക്കായി നാണംകെട്ടിരുന്നു. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ 37 റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാനായത്. ഫിഞ്ചിന്‍റെ ഫോം ചോദ്യം ചെയ്ത് അലന്‍ ബോര്‍ഡര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!