
മുംബൈ: ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ നായകന്‍ ഗ്രേയം സ്മിത്തിനെ (Graeme Smith) കരിയറിലുടനീളം പേടിപ്പിച്ച പേസർമാരിലൊരാളാണ് ഇന്ത്യയുടെ (Team India) സഹീർ ഖാന്‍ (Zaheer Khan). ഇന്ത്യന്‍ മുന്‍ പേസറെ പ്രശംസകൊണ്ട് മൂടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഗ്രേയം സ്മിത്ത്.
'ഞാന്‍ നേരിട്ട ഏറ്റവും പ്രതിഭയുള്ള ബൗളർമാരില്‍ ഒരാളാണ് സഹീർ ഖാന്‍. ഇടംകൈയന്‍മാർക്കെതിരെ സഹീർ മികച്ച പ്രകടനം പുറത്തെടുത്തു. മികച്ച പേസ് വേരിയേണനും സ്വിങും സഹീറിന്‍റെ മുഖമുദ്രയായിരുന്നു. റിവേഴ്സ് സ്വിങ് നന്നായി എറിഞ്ഞു. എപ്പോഴും വിക്കറ്റ് സംരക്ഷിച്ച് കളിക്കേണ്ട ബൗളർമാരില്‍ ഒരാളാണ് സഹീർ ഖാന്‍. എന്‍റെ വിക്കറ്റ് ഏറെ തവണ നേടി. എന്‍റെ കരിയറില്‍ കണ്ടുമുട്ടിയ ഏറ്റവും പ്രതിഭാശാലിയായ ബൗളർമാരില്‍ ഒരാളാണ് അദേഹം എന്നും ഗ്രേയം സ്മിത്ത് കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായിരുന്ന ഗ്രേയം സ്മിത്ത് 117 ടെസ്റ്റില്‍ 48.25 ശരാശരിയില്‍ 9265 റണ്‍സ് നേടി. 197 ഏകദിനങ്ങളില്‍ 6989 റണ്‍സും പേരിലാക്കി. സ്മിത്തിനെ 27 മത്സരങ്ങളില്‍ 14 തവണ സഹീർ ഖാന്‍ പുറത്താക്കിയിട്ടുണ്ട്. 2014ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്‍റെ ഡയറക്ടറാണ്. ഗ്രേയം സ്മിത്ത് 22-ാം വയസില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായി നിയമിതനായി. അതേസമയം ടീം ഇന്ത്യക്കായി 92 ടെസ്റ്റില്‍ 311ഉം 200 ഏകദിനങ്ങളില്‍ 282ഉം 17 ടി20കളില്‍ 17 ഉം വിക്കറ്റ് സഹീർ നേടി.
IPL 2022 : തകർത്തടിച്ച് ഡികോക്ക് മടങ്ങി; ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് പവർപ്ലേയില്‍ മികച്ച സ്കോർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!