
മുംബൈ: ഇന്ത്യയാകെ ഐപിഎല്‍ ആവേശത്തിലാണ്. രണ്ടാം ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ടൂര്‍ണമെന്‍റിലെ ഓരോ മത്സരവും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പണമൊഴുകുന്ന ലീഗിന്‍റെ ആഘോഷത്തിനിടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. കെസസി ടി 20 ചാമ്പ്യൻസ് ട്രോഫിയാണ് മത്സര വേദി. ഇതില്‍ എൻസിഎം ഇന്‍വെസ്റ്റ്മെന്‍റ്സും ടാലി സിസിയും തമ്മിലുള്ള മത്സരത്തില്‍ ഒരോവറില്‍ പിറന്നത് 46 റണ്‍സാണ്.
ഹര്‍മൻ സിംഗ് എന്ന ബൗളര്‍ എറിഞ്ഞ ഓവറിലാണ് ഇത്രയധികം റണ്‍സ് വന്നത്. ഓവറിലെ ആദ്യ പന്ത് തന്നെ നോ ബോള്‍ ആവുകയും അതിര്‍ത്തി കടക്കുകയും ചെയ്തു. രണ്ടാം പന്ത് വിക്കറ്റ് കീപ്പര്‍ക്ക് പിഴച്ചതോടെ ഫോറായി മാറി. അടുത്ത പന്തില്‍ സിക്സ് പറന്നപ്പോള്‍ വീണ്ടും ഒരു നോ ബോള്‍ എറിഞ്ഞ് ബൗളര്‍ സിക്സ് വാങ്ങിക്കൂട്ടി. പിന്നെയുള്ള രണ്ട് പന്തും ആകാശം തന്നെ കണ്ടു. ഇങ്ങനെ പോയി പോയി ആ ഓവറില്‍ ആരെ 46 റണ്‍സാണ് പിറന്നത്.
മത്സരത്തില്‍ രണ്ടോവര്‍ എറിഞ്ഞ ഹര്‍മൻ സിംഗ് ആകെ 64 റണ്‍സാണ് വഴങ്ങിയത്. വാസുദേവ് ദത്‍ല എന്നി താരത്തിന്‍റെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത എൻസിഎം ഇന്‍വെസ്റ്റ്മെന്‍റ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് മത്സരത്തില്‍ കുറിച്ചത്. 41 പന്തിലാണ് വാസുദേവ് 100 റണ്‍സ് കുറിച്ചത്. വാസുദേവിനെ കൂടാതെ ഡിജു സേവ്യര്‍ 90 റണ്‍സും നേടി. കൂറ്റൻ വിജയ ലക്ഷ്യത്തിന് മുന്നില്‍ ടാലി സിസി എന്ന ടീമിന് മറുപടി ഉണ്ടായിരുന്നില്ല. 15.2 ഓവറില്‍ 66 റണ്‍സിന് ടാലി ടീം പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!