
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ദയനീയ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയെ വാഴ്ത്തി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ ജയിക്കാനുള്ള എല്ലാ ചേരുവയും ഓസ്ട്രേലിയന്‍ ടീമിന് അറിയാമെന്ന് വോണ്‍ പറഞ്ഞു.
കൃത്യമായിരുന്നു ഓസ്ട്രേലിയയുടെ പദ്ധതികളെല്ലാം. എല്ലാ മേഖലകളിലും അവര്‍ മികവ് കാട്ടി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച നേഥന്‍ ലിയോണിന് അഭിനന്ദനങ്ങള്‍. അസാമാന്യ നേട്ടമാണത്. ഓസ്ട്രേിലയന്‍ സാഹചര്യങ്ങളില്‍ അവരെ വെല്ലുവിളിക്കാനുള്ള ആയുധം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ കൈയില്‍ മാത്രമെയുള്ളു. അവര്‍ക്കെ അതിന് കഴിയൂവെന്നായിരുന്നു വോണിന്‍റെ ട്വീറ്റ്.
പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ 450 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ പാകിസ്ഥാന്‍ വെറും 30.2 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റെടുത്ത നേഥന്‍ ലിയോണും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ പാകിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബാബര്‍ അസം ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇമാം ഉള്‍ ഹഖ്(10), ബാബര്‍ അസം(14), സൗദ് ഷക്കീല്‍(24) എന്നിവരൊഴികെ ആരും പാകിസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്നില്ല.
2018ലും 2021ലും ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയങ്ങളെക്കുറിച്ചാണ് മൈക്കല്‍ വോണ്‍ പറഞ്ഞ്, വിരാട് കോലിയുടെ നേതൃത്വത്തിലും അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തിലുമായിരുന്നു ഇന്ത്യ ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായി ടെസ്റ്റ് പരമ്പരകള്‍ ജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക