ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ താരം, അത് കോലിയോ സച്ചിനോ രോഹിത്തോ സെവാഗോ ഒന്നുമല്ല

Published : Dec 21, 2023, 03:30 PM ISTUpdated : Dec 21, 2023, 03:31 PM IST
ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ താരം, അത് കോലിയോ സച്ചിനോ രോഹിത്തോ സെവാഗോ ഒന്നുമല്ല

Synopsis

ടെസ്റ്റ് അരങ്ങേറ്റത്തില്‍ പലരും ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ബാറ്ററെയുള്ളു. സച്ചിന് ടെന്‍ഡുല്‍ക്കറോ വിരാട് കോലിയെ രോഹിത് ശര്‍മയോ വീരേന്ദര്‍ സെവാഗോ ഒന്നുമല്ല അത്.  

മുംബൈ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുകയാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയുമൊന്നും ഇല്ലാത്ത ടീമില്‍ യുവതാരങ്ങളാണ് കൂടുതല്‍. പരമ്പരയിലെ ആദ്യ മത്സരം ആധികാരികമായി ജയിച്ച ഇന്ത്യ പക്ഷെ രണ്ടാം മത്സരത്തില്‍ തോറ്റിരുന്നു.

ഇന്ന് നടക്കുന്ന മൂന്നാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ പലരും ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ബാറ്ററെയുള്ളു. സച്ചിന് ടെന്‍ഡുല്‍ക്കറോ വിരാട് കോലിയെ രോഹിത് ശര്‍മയോ വീരേന്ദര്‍ സെവാഗോ ഒന്നുമല്ല അത്.

സ്റ്റാര്‍ക്കിനും കമിന്‍സിനുമൊക്ക അത്രയും കൊടുക്കേണ്ടതുണ്ടോ, വിമര്‍ശനവുമായി ഡിവില്ലിയേഴ്സ്

ഇപ്പോഴത്തെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് ഏകദിനത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ ആദ്യ ബാറ്റര്‍.  2016ല്‍ സിംബാബ്‌വെക്കെതിരെ ആയിരുന്നു രാഹുല്‍ ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി(100) അടിച്ച് റെക്കോര്‍ഡിട്ടത്. ഏതുവരെ ഏകദിന അരങ്ങേറ്റത്തില്‍ ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്കോര്‍ 2006ല്‍ ഇംഗ്ലണ്ടിനെതിരെ റോബിന്‍ ഉത്തപ്പ നേടിയ 86 റണ്‍സായിരുന്നു.

രാഹുലിന് ശേഷവും മുമ്പും മറ്റാരും ഈ നേട്ടത്തിലെത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ ഓപ്പണറായി അരങ്ങേറിയ സായ് സുദര്‍ശൻ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ലക്ഷ്യം 117 റണ്‍സായിരുന്നതിനാല്‍ സെഞ്ചുറിക്ക് അവസരമില്ലായിരുന്നു. എങ്കിലും ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോര്‍(55*) നേടുന്ന ഇന്ത്യന്‍ ബാറ്ററാവാന്‍ സുദര്‍ശന് കഴിഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ
38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്