മുംബൈ ലേലത്തില്‍ സ്വന്തമാക്കിയ നുവാന്‍ തുഷാരയും ദില്‍ഷന്‍ മധുഷങ്കയും അതുപോലെ മുഹമ്മദ് നബിയും ശ്രേയസ് ഗോപാലും മികച്ച നീക്കമാണ്.

ദുബായ്: ഐപിഎല്‍ താലലേത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടിയും പാറ്റ് കമിന്‍സിനായി സണ്‍റൈസേഴ്സ് ഹൈദരാബാദ് 20.5 കോടിയും ചെലവിട്ടതിനെ വിമര്‍ശിച്ച് മുന്‍ ആര്‍സിബി താരം എ ബി ഡിവില്ലിയേഴ്സ്. സ്റ്റാര്‍ക്കും കമിന്‍സുമെല്ലാം അസാമാന്യ മികവുള്ള കളിക്കാരാണെങ്കിലും അവര്‍ക്കായി അത്രയും തുക മുടക്കേണ്ടതുണ്ടോ എന്ന് ഡിവില്ലിയേഴ്സ് യുട്യൂബ് വിഡോയില്‍ ചോദിച്ചു.

ഐപിഎല്ലില്‍ എന്ന പോലെ ലേലത്തിലും മികവ് കാട്ടിയത് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ്. അവര്‍ക്ക് വേണ്ട കളിക്കാരെ ബുദ്ധിപൂര്‍വം അവര്‍ വാങ്ങി. വൈകാരികമായി ആര്‍ക്കും പുറകെ പോയില്ല. കമിന്‍സിനും സ്റ്റാര്‍ക്കിനുമെല്ലാം ഇത്രയും വലിയ തുക മുടക്കേണ്ടിയിരുന്നോ എന്നത് വലിയ ചോദ്യമാണ്. അവര്‍ മികച്ച കളിക്കാരാണെന്നതില്‍ സംശയമൊന്നുമില്ല. ഇത്തവണ ലേലത്തില്‍ പേസര്‍മാര്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. അതുകൊണ്ടുതന്നെ ആവശ്യം കൂടിയപ്പോള്‍ വിലയും ഉയര്‍ന്നു.

ആശാന്‍റെ മകൻ കൊള്ളാം, ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി സമിത് ദ്രാവിഡ്; കൂച്ച് ബെഹാർ ട്രോഫിയിൽ കര്‍ണാടകക്ക് ജയം

മുംബൈ ലേലത്തില്‍ സ്വന്തമാക്കിയ നുവാന്‍ തുഷാരയും ദില്‍ഷന്‍ മധുഷങ്കയും അതുപോലെ മുഹമ്മദ് നബിയും ശ്രേയസ് ഗോപാലും മികച്ച നീക്കമാണ്. കാരണം, കളിക്കാരെന്ന നിലയില്‍ അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാം. യുവപേസര്‍മാര്‍ക്ക് ജസ്പ്രീത് ബുമ്രക്ക് കീഴില്‍ എറിഞ്ഞു തെളിയാം. അതുപോലെ കോട്സീയെ സ്വന്തമാക്കിയതും. കോട്സിയെ ഞാനൊരു ആറോ ഏഴോ വര്‍ഷം മുമ്പ് നേരിട്ടുണ്ട്. ആ സമയത്ത് അവന് 18-19 വയസെ ഉണ്ടായിരുന്നുള്ളു.

അന്നേ അവനെന്‍റെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നു. അവനെതിരായ കളിയില്‍ എന്നെ നന്നായി ബുദ്ധിമുട്ടിക്കുകയും ചെയ്തു. അവനെ അഞ്ച് കോടിക്ക് കിട്ടിയത് മുംബൈയുടെ ഭാഗ്യമാണ്. മറ്റ് കളിക്കാരുമായി താരമതമ്യം ചെയ്യുമ്പോള്‍ അതായിരുന്നു ഏറ്റവും മികച്ച ലേലമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക