വിരാട് കോലി നയിക്കും; വിസ്ഡന്റെ ദശകത്തിലെ ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

By Web TeamFirst Published Dec 24, 2019, 7:51 PM IST
Highlights

കഴിഞ്ഞ ദശകത്തിലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് വിസ്ഡണ്‍. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ടെസ്റ്റുമത്സരങ്ങളില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരിഞ്ഞെടുത്തത്.

മെല്‍ബണ്‍: കഴിഞ്ഞ ദശകത്തിലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് വിസ്ഡണ്‍. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ടെസ്റ്റുമത്സരങ്ങളില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരിഞ്ഞെടുത്തത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടീമിനെ നയിക്കുക. കോലിയെ കൂടാതെ ആര്‍ അശ്വിനാണ് ടീമിലെ മറ്റൊരു ഇന്ത്യന്‍ താരം.

ആറ് ബാറ്റ്‌സ്മാന്മാരും, ഒരു ഓള്‍ റൗണ്ടറും, നാല് ബൗളര്‍മാരുമടങ്ങുന്നതാണ് വിസ്ഡന്റെ പോയ ദശകത്തിലെ മികച്ച ടെസ്റ്റ് ടീം. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് താരങ്ങള്‍ ടീമിലെത്തി. ഓസ്‌ടേലിയയില്‍ നിന്ന് രണ്ട് താരങ്ങള്‍ ടീമിലെത്തി. ശേഷിക്കുന്ന ഒരു താരം ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണ്.

മുന്‍ ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്കും സംഗക്കാരയുമാണ് ഓപ്പണ്‍ ചെയ്യുക. സ്റ്റീവ് സ്മിത്ത്, കോലി, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് മധ്യനിരയില്‍ ബാറ്റ് ചെയ്യുക. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്‌സാണ് ടീമിലെ ഓള്‍ റൗണ്ടര്‍. ഓഫ് സ്പിന്നറായി രവിചന്ദ്രന്‍ അശ്വിനും, പേസ് ബൗളര്‍മാരായി ദക്ഷിണാഫ്രിക്കയുടെ കംഗിസോ റബാഡ, ഡെയില്‍ സ്റ്റെയിന്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരും അണിനിരക്കും.

click me!