രോഹിത്തും സംഘവും കരുതിയിരുന്നോ; രണ്ടാം സന്നാഹത്തില്‍ പേസ് എക്‌സ്‌പ്രസിനെ ഇറക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ

Published : Oct 12, 2022, 09:56 PM ISTUpdated : Oct 12, 2022, 10:00 PM IST
രോഹിത്തും സംഘവും കരുതിയിരുന്നോ; രണ്ടാം സന്നാഹത്തില്‍ പേസ് എക്‌സ്‌പ്രസിനെ ഇറക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ

Synopsis

സമീപകാലത്തെ ലാന്‍സ് മോറിസിന്‍റെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശങ്ക നല്‍കുന്നതാണ്

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം നാളെ പെര്‍ത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം അനൗദ്യോഗിക ടി20 സന്നാഹ മത്സരത്തിനിറങ്ങും. ആദ്യ പരിശീലന മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോലിയുടെ തിരിച്ചുവരവാണ് മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധേയം. എന്നാല്‍ മത്സരത്തില്‍ കോലിയെ കാത്തിരിക്കുന്നത് ഓസ്ട്രേലിയയിലെ ഏറ്റവും വേഗമേറിയ പേസര്‍മാരില്‍ ഒരാളായ ലാന്‍സ് മോറിസാണ്. 

സമീപകാലത്തെ ലാന്‍സ് മോറിസിന്‍റെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശങ്ക നല്‍കുന്നതാണ്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂ സൗത്ത് വെയ്‌ല്‍സിനതിരെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യക്കതിരെ ഇറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മയ്ക്കും കൂട്ട‍ര്‍ക്കുമെതിരായ ആദ്യ സന്നാഹമത്സരത്തില്‍ മോറിസിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു വെസ്റ്റേണ്‍ ഓസ്‌ട്രേലിയ. ലാന്‍സ് മോറിസിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഫിലിപ്പിനേയും നാളത്തെ മത്സരത്തിനുള്ള സ്ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്. ജേ റിച്ചാര്‍ഡ്‌സണ്‍, ആരോണ്‍ ഹാഡീ എന്നിവര്‍ക്ക് പകരമാണ് ഇരുവരുടേയും വരവ്. 

ആദ്യ സന്നാഹ മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ 13 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയ 52 റണ്‍സിന്‍റെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. കെ എല്‍ രാഹുല്‍, വിരാട് കോലി, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. 

മറുപടി ബാറ്റിംഗില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ യുവപേസര്‍ അര്‍ഷ്ദീപ് സിംഗിന്‍റെ ബൗളിംഗ് പ്രകടനം തകര്‍ത്തുവിടുകയായിരുന്നു. മൂന്ന് വിക്കറ്റ് അര്‍ഷ്‌ദീപ് നേടി. ഭുവനേശ്വര്‍ കുമാര്‍ രണ്ടും യുസ്‌വേന്ദ്ര ചാഹലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി. 

അസര്‍ അടിച്ചോടിച്ചു, വൈശാഖ് എറിഞ്ഞിട്ടു; മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയെ തുരത്തി കേരളം

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി:പൊരുതിയത് സഞ്ജു മാത്രം, ആന്ധ്രക്കെതിരെ കേരളത്തിന് വമ്പന്‍ തോല്‍വി
ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്