
കറാച്ചി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്‍മാറിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍. ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ കൊലക്ക് കൊടുത്തുവെന്നായിരുന്നു മുന്‍ പാക് താരം ഷൊയൈബ് അക്തറുടെ പ്രതികരണം.
ഒരു വ്യാജ സുരക്ഷാ ഭീഷണിയുടെ പേരിലാണ് ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്‍മാറിയതെന്നും ഇതിന്‍റെ പ്രത്യാഘാതം ന്യൂസിലന്‍ഡ് തിരിച്ചറിയുന്നുണ്ടോ എന്ന് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി ചോദിച്ചു.
അവസാന നിമിഷം പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ തീരുമാനം നിരാശാജനകമാണെന്ന് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ ഏജന്‍സികളുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്നും അവസാന നിമിഷം പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള ന്യൂസിലന്‍ഡിന്‍റെ തീരുമാനം നിരാശാജനകമാണെന്നും മുന്‍താരം ഉമര്‍ ഗുല്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!