മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാകിസ്ഥാന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

Published : Apr 04, 2019, 11:50 PM IST
മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാകിസ്ഥാന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

Synopsis

സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പ് കളിച്ച പേസര്‍ വഹാബ് റിയാസ്, ബാറ്റ്‌സ്മാന്മാരായ ഉമര്‍ അക്മല്‍, അഹമ്മദ് ഷെഹ്സാദ് എന്നിവരെയാണ് ഒഴിവാക്കിയത്.

കറാച്ചി: സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പ് കളിച്ച പേസര്‍ വഹാബ് റിയാസ്, ബാറ്റ്‌സ്മാന്മാരായ ഉമര്‍ അക്മല്‍, അഹമ്മദ് ഷെഹ്സാദ് എന്നിവരെയാണ് ഒഴിവാക്കിയത്. ഏപ്രില്‍ 18ന് അന്തിമ ടീമിനെ പ്രഖ്യാപിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സാധ്യതാ ടീമിലുള്‍പ്പെട്ടവര്‍ക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നല്‍കും. 

ടീം ഇങ്ങനെ: സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആബിദ് അലി, ആസിഫ് അലി, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസന്‍ അലി, ഇമാദ് വാസിം, ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നയിന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, ഷുഹൈബ് മാലിക്, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര