ലോകകപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തും; ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്ന പ്രവചനം!

Published : Apr 04, 2019, 11:54 AM ISTUpdated : Apr 04, 2019, 11:57 AM IST
ലോകകപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തും; ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്ന പ്രവചനം!

Synopsis

ഇംഗ്ലണ്ട് ചാമ്പ്യൻമാരാവുമെന്ന് മുൻ നായകന്‍ അലിസ്റ്റ‍ർ കുക്ക്. സമീപകാലത്ത് ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലണ്ട് ടീമിൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിയുന്ന നിരവധി താരങ്ങളുണ്ടെന്നും കുക്ക്. 

ലണ്ടന്‍: സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ചാമ്പ്യൻമാരാവുമെന്ന് മുൻ നായകന്‍ അലിസ്റ്റ‍ർ കുക്ക്. സമീപകാലത്ത് ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലണ്ട് ടീമിൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിയുന്ന നിരവധി താരങ്ങളുണ്ടെന്നും കഴിഞ്ഞ വ‍ർഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച കുക്ക് പറഞ്ഞു. 

മേയ് 30തിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. അവസാനം കളിച്ച 42 ഏകദിനങ്ങളിൽ ഒൻപതിൽ മാത്രമേ ഇംഗ്ലണ്ട് തോറ്റിട്ടുള്ളൂ. ഓസ്ട്രേലിയ, ന്യുസീലൻഡ്, ശ്രീലങ്ക, ഇന്ത്യ എന്നീ ടീമുകൾക്കെതിരെ പരമ്പര നേടാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. 

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് അലിസ്റ്റര്‍ കുക്ക് വിരാമമിട്ടു. 'താന്‍ അവസാന മത്സരം കളിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിനായി 12 അവിസ്‌മരണീയ വര്‍ഷങ്ങള്‍ കളിച്ചു. ഇനിയൊരു മടങ്ങിവരവില്ലെന്നത് സങ്കടമാണ്. പക്ഷേ, എന്‍റെ സമയം അതിമനോഹരമായിരുന്നു. അടുത്ത ജനറേഷനിലെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണിത്. അവരുടെ കളി കാണാനാണ് കാത്തിരിക്കുന്നതെന്നും' ഇതിഹാസ ക്രിക്കറ്റര്‍ പറഞ്ഞു. 

PREV
click me!

Recommended Stories

ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്
'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി