
ലാഹോര്‍: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പേസ് ബൗളര്‍ മുഹമ്മദ് അമീറിനെ ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ഫ്രാസ് അഹമ്മദ് ആണ് ക്യാപ്റ്റന്‍. മൂന്ന് ഓപ്പണര്‍മാര്‍, നാല് മധ്യനിര ബാറ്റ്സ്മാന്മാര്‍, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍, അഞ്ച് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന സ്ക്വാഡിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിലെ 11 പേരെയാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.
ഓപ്പണര്‍ ആബിദ് അലിയും യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഹാസ്നെയ്നുമാണ് അപ്രതീക്ഷിതമായി ടീമിലെത്തിയ താരങ്ങള്‍. മുന്‍ പാക്കിസ്ഥാന്‍ ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്ത്. മുതിര്‍ന്ന താരമായ ഷുഐബ് മാലിക്കിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം
Sarfaraz Ahmed (c), Fakhar Zaman, Imam-Ul-Haq, Babar Azam, Shadab Khan, Shoaib Malik, Faheem Ashraf, Shaheen Afridi, Hassan Ali, Abid Ali, Mohammad Hafeez, Imad Wasim, Junaid Khan, Mohammad Hasnain, Haris Sohail.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!