
ഷാര്‍ജ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്താന്‍ അബ്ദുള്ള ഷെഫീഖ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള പാക്ക് ടീമിലേക്കാണ് ഷെഫീഖിനെ തിരിച്ചുവിളിച്ചത്. എന്നാല്‍ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. റണ്‍സൊന്നുമെടുക്കാന്‍ ഷെഫീഖിന് സാധിച്ചിരുന്നില്ല. ഇതോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു മോശം റെക്കോര്‍ഡ് ഷെഫീഖിന്റെ അക്കൗണ്ടിലായി.
തുടര്‍ച്ചയായ നാലാം ടി20 മത്സരത്തിലാണ് ഷെഫീഖ് റണ്‍സൊന്നുമെടുക്കാതെ പുറത്താവുന്നത്. ഇത്തരത്തില്‍ പുറത്താവുന്ന ആദ്യത്തെ താരമാണ് ഷെഫീഖ്. 2020ല്‍ ന്യൂസിലന്‍ഡിനെതിരെ ഓക്‌ലന്‍ഡിലായിരുന്നു ആദ്യത്തേത്. രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഹാമില്‍ട്ടണില്‍ നടന്ന തൊട്ടടുത്ത മത്സരത്തിലും ഷെഫീഖ് രണ്ടാം പന്തില്‍ മടങ്ങി. തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ഷെഫീഖ് അഫ്ഗാനെതിരായ ടി20 പരമ്പരയിലേക്കാണ് തിരിച്ചെത്തുന്നത്. ഷാര്‍ജയില്‍ നടന്ന ആദ്യ മത്സരത്തിലും ഷെഫീഖിന് അക്കൗണ്ട് തുറക്കാനായില്ല. ഇന്നലെ രണ്ടാം ടി20യില്‍ ഷെഫീഖ് ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ഷെഫീഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ പാക്കിസ്താന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനാണ് സാധിച്ചത്. 57 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്ന ഇമാദ് വസിമാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസാണ് ടോപ് സ്‌കോറര്‍. ഇതോടെ പാക്കിസ്താനെതിരെ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാനായി.
അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവര്‍ എറിയാനെത്തിയത് നസീം ഷാ. ഈ ഓവറിലാണ് കളിമാറിയത്. ആദ്യ പന്തില്‍ തന്നെ മുഹമ്മദ് നബി സിക്‌സ് നേടി. അടുത്ത രണ്ട് പന്തില്‍ ഓരോ റണ്‍ വീതം. നാലാം പന്തില്‍ രണ്ട് റണ്‍. അഞ്ചാം പന്തില്‍ വീണ്ടും ഒരു റണ്‍. എന്നാല്‍ അവസാന പന്ത് നജീബുള്ള സദ്രാന്‍ സിക്‌സ് നേടി. 17 റണ്‍സാണ് പാക്കിസ്താന്‍ വിട്ടുകൊടുത്തത്. സമന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാന് വേണ്ടത് അഞ്ച് റണ്‍ മാത്രം. ആദ്യ പന്ത് നഷ്ടമാക്കിയ നബി, രണ്ടാം പന്തില്‍ സിംഗിളെടുത്തു. അടുത്ത രണ്ട് പന്തിലും ഓരോ റണ്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍. അഞ്ചാം പന്ത് നജീബുള്ളയുടെ ബാറ്റില്‍ തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക്. അഫ്ഗാന് ചരിത്ര നേട്ടം.
രോഹിത് ശര്‍മയെ തൊടാന്‍ ഡി കോക്കും ചാള്‍സും ഒന്നൂടെ മൂക്കണം! എങ്കിലും റെക്കോര്‍ഡ് പട്ടികയില്‍ ഒരിടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!