Asianet News MalayalamAsianet News Malayalam

രോഹിത് ശര്‍മയെ തൊടാന്‍ ഡി കോക്കും ചാള്‍സും ഒന്നൂടെ മൂക്കണം! എങ്കിലും റെക്കോര്‍ഡ് പട്ടികയില്‍ ഒരിടം

ഇരുവരും നേട്ടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. അതിവേഗ ടി20 സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി ജോണ്‍സണ്‍. ഡി കോക്ക് നാലാം സ്ഥാനത്തും. 35 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഒന്നാമത്.

Johnson Charles and Quinton de Kock entered into record book after t20 century saa
Author
First Published Mar 27, 2023, 11:47 AM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീഡ് രണ്ടാം ടി20യില്‍ ചില വ്യക്തിഗത നേട്ടങ്ങള്‍ കൂടി പിറന്നു. ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് ജയം സ്വന്തമാക്കിയ മത്സരമായിരുന്നത്. ഐസിസി മുഴുവന്‍ സമയ അംഗത്വമുള്ള രാജ്യങ്ങളെടുത്താന്‍ സ്‌കോര്‍ പിന്തുടര്‍ന്നുള്ള ഏറ്റവും വലിയ വിജയമാണ് ദക്ഷിണാഫ്രിക്കയുടേത്. വിന്‍ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ജോണ്‍സണ്‍ ചാള്‍സും (46 പന്തില്‍ 118), ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്കും (44 പന്തില്‍ 100) സെഞ്ചുറി നേടിയിരുന്നു.

ഇരുവരും നേട്ടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. അതിവേഗ ടി20 സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി ജോണ്‍സണ്‍. ഡി കോക്ക് നാലാം സ്ഥാനത്തും. 35 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഒന്നാമത്. 2017ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മില്ലറുടെ നേട്ടം. അതേവര്‍ഷം, ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി. അഫ്ഗാനിസ്ഥാന്റെ ഹസ്രതുള്ള സസൈ, ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്‌സറ്റണ്‍ എന്നിവര്‍ നാലാം സ്ഥാനം പങ്കിടുന്നു. 42 പന്തില്‍ ഇരുവരും സെഞ്ചുറി നേടിയിരുന്നു. 2019ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സസൈ സെഞ്ചുറി നേടിയത്. 2021ല്‍ പാക്കിസ്താനെതിരെ ട്രന്റ് ബ്രിഡ്ജിലായിരുന്നു ലിവിംഗ്സ്റ്റണ്‍ വെടിക്കെട്ട് നടത്തിയത്. തൊട്ടുപിന്നില്‍ ഡി കോക്കും. 

ടി20യിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറും മത്സരത്തില്‍ പിറന്നു. വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക്- റീസ ഹെന്‍ഡ്രിക്‌സ് സഖ്യം നേടിയത്. 2021ല്‍ കൂളിഡ്ജില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 98 റണ്‍സ് രണ്ടാമതായി. 2020ല്‍ അയര്‍ലന്‍ഡിനെതിരെ വിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 93 റണ്‍സടിച്ചത് മൂന്നാതുണ്ട്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകള്‍ സംയുക്തമായി അടുത്ത സ്ഥാനങ്ങളില്‍. മൂവരും 91 റണ്‍സാണ് അടിച്ചെടുത്തത്. 

ഡി കോക്ക്- റീസ ഹെന്‍ഡ്രിക്‌സ് സഖ്യം 152 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ടി20 ചരിത്രത്തില്‍ ഏറ്റവും ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടാണിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ ഡി കോക്ക്- ഡേവിഡ് മില്ലര്‍ സഖ്യം നേടിയ 174 റണ്‍സാണ് ഏറ്റവും ഉയര്‍ന്നത്. 2009ല്‍ സെഞ്ചൂറിയനില്‍ ഇംഗ്ലണ്ടിനെതിരെ ലൂട്‌സ് ബോസ്മാന്‍- ഗ്രെയിം സ്മിത്ത് സഖ്യം നേടിയ 170 രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം സിഡ്‌നിയില്‍ ഡി കോക്ക്- റിലീ റൂസ്സോ സഖ്യം നേടിയ 168 മൂന്നാം സഥാനത്താണ്. 2010ല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നാം വിക്കറ്റില്‍ എബി ഡി വില്ലിയേഴ്‌സ്- റിച്ചാര്‍ഡ് ലെവി സഖ്യം നേടി 133 റണ്‍സ് അഞ്ചാമതുണ്ട്. 

സഞ്ജുവിനോട് ബിസിസിഐയുടെ കരുണ! ഭാവി പദ്ധതികളുടെ ഭാഗം; വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി

Follow Us:
Download App:
  • android
  • ios