ഹൈദരാബാദ് ബിരിയാണിക്ക് മുന്നില്‍ കറാച്ചി ബിരിയാണി ഒന്നുമല്ല! മാര്‍ക്കിട്ട് ബാബര്‍ അസം, വിടാതെ സഹതാരങ്ങള്‍

Published : Oct 06, 2023, 12:03 PM IST
ഹൈദരാബാദ് ബിരിയാണിക്ക് മുന്നില്‍ കറാച്ചി ബിരിയാണി ഒന്നുമല്ല! മാര്‍ക്കിട്ട് ബാബര്‍ അസം, വിടാതെ സഹതാരങ്ങള്‍

Synopsis

ഹൈദരാബാദി ബിരിയാണിക്ക് മുഴുവന്‍ മാര്‍ക്കുമിട്ട് ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ച ഹസന്‍ അലി. ഇമാമുല്‍ ഹഖിന്റെ വക 10ല്‍ 11 മാര്‍ക്ക്. 10ല്‍ 20 മാര്‍ക്കെന്ന് ഷദാബ് ഖാന്‍.

ഹൈദരാബാദ്: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പാകിസ്ഥാന്‍ താരങ്ങള്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ അവരുടെ സമയം ആസ്വദിക്കുകയാണ് പാകിസ്ഥാന്‍ താരങ്ങള്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ എന്നിവരെല്ല്ാം ഇന്ത്യയില്‍ ലഭിച്ച സ്വീകരണത്തില്‍ വാചാലരായിരുന്നു. ഇന്ത്യയിലെ ഭക്ഷണങ്ങളും പാക് താരങ്ങള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഇപ്പോള്‍ രണ്ട് ബിരിയാണികളെ കുറിച്ചാണ് പാക് താരങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കറാച്ചി ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും. രണ്ട് ബിരിയാണിയും താരതമ്യം ചെയ്യുമ്പോള്‍ ഏതിനാണ് സ്വാദ് കൂടുതലെന്ന് വ്യക്തമാക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍. ഹൈദരാബാദി ബിരിയാണിക്ക് പത്തില്‍ എട്ട് മാര്‍ക്ക് നല്‍കുന്നു പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. കറാച്ചിയേക്കാള്‍ ഹൈദരാബാദിക്ക് എരിവ് ലേശം കൂടുതലെന്നും അഭിപ്രായം.

ഹൈദരാബാദി ബിരിയാണിക്ക് മുഴുവന്‍ മാര്‍ക്കുമിട്ട് ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ച ഹസന്‍ അലി. ഇമാമുല്‍ ഹഖിന്റെ വക 10ല്‍ 11 മാര്‍ക്ക്. 10ല്‍ 20 മാര്‍ക്കെന്ന് ഷദാബ് ഖാന്‍. രണ്ട് ബിരിയാണിയേയും പിണക്കാതെ അഭിപ്രായം പറഞ്ഞവരുമുണ്ട്. ബിരിയാണികൊണ്ട് രാഷ്ട്രങ്ങള്‍ ഒന്നിച്ചെന്നും ഇന്ത്യയുടെ ആതിഥേയത്വത്തോട് പാക് താരങ്ങളുടെ ഇഷ്ടം കണ്ടോയെന്നും വരെയുണ്ടായി സമൂഹ മാധ്യമങ്ങളിലെ പ്രതികരണം.

ലോകകപ്പില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടാനൊരുങ്ങുകയാണ് പാകിസ്ഥാന്‍. ഹൈദരാബാദില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. ലോകകപ്പില്‍ തോറ്റ് തുടങ്ങുന്ന പതിവ് തിരുത്തി കുറിക്കാനാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. രണ്ട് സന്നാഹ മത്സരത്തിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ സാധ്യതാ ഇലവന്‍: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍