
ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് മത്സരത്തില്‍ കളിക്കാനായേക്കില്ല. താരത്തിന് ഡങ്കിപ്പനി ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ച്ചയാണ് ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം. അപ്പോഴേക്കും താരത്തിന് പൂര്‍ണ കായികക്ഷമത തിരിച്ചെടുക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന താരത്തിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും. മുമ്പ് ഓപ്പണറായി കളിച്ചിരുന്നു കെ എല്‍ രാഹുലും ടീമിലുണ്ട്. എന്നാല്‍ മധ്യനിരയിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന രാഹുലിനെ ഓപ്പണറാക്കിയേക്കില്ല.
ചെന്നൈയില്‍ എത്തിയതു മുതല്‍ ഗില്ലിന് പനിയുണ്ട്. പിന്നീട് പരിശോധനയില്‍ ഡങ്കി സ്ഥിരീകരിക്കുകയായിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഗില്ലിന് വിശ്രമം നല്‍കിയേക്കും. അതേസമയം, ഇന്ത്യയുടെ മത്സരങ്ങളുടെ ഷെഡ്യൂള്‍ കടുപ്പമാണെന്നുള്ള വാദവുമുണ്ട്. ഇന്ത്യക്ക് ഒമ്പത് വേദികൡും കളിക്കണം. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശനം. ഓരോ പ്രദേശത്തും വ്യത്യസ്ത കാലാവസ്ഥയാണെന്നതും കളിക്കാര്‍ക്ക് അതിനോട് പൊരുത്തപ്പെട്ട് പോകുന്നതിന് പ്രശ്നമാകും.
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി; ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ ഫൈനലില്‍