
ദുബായ്: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റ് കാരണം പാകിസ്ഥാന്‍ ടീമിന് കനത്ത ശിക്ഷ. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. കൂടാതെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ നിന്ന് 11 പോയിന്റുകളും വെട്ടികുറച്ചു. ഇംഗ്ലണ്ടിനോട് 0-3 എന്ന നിലയില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ച പാകിസ്ഥാന്‍, അനുവദിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ഓവറുകളില്‍ 11 ഓവറുകള്‍ പിന്നിലായിരുന്നുവെന്ന് ഐസിസി വ്യക്തമാക്കി.
ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 103 റണ്‍സിനും, ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 194 റണ്‍സിനും, എഡ്ജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 8 വിക്കറ്റിനുമാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ബര്‍മിങ്ഹാമില്‍ നടന്ന അവസാന ടെസ്റ്റില്‍ സ്ലോ ഓവര്‍ റേറ്റ് മറികടക്കാന്‍ സാധിക്കാത്തതിനാണ് പാകിസ്ഥാനെതിരെ നടപടിയെടുത്തതെന്ന് ഐ.സി.സി അറിയിച്ചു. ഐസിസി മാച്ച് റഫറി രഞ്ജന്‍ മദുഗലെ, ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ പോള്‍ റീഫല്‍, ക്രിസ് ഗഫാനെ, തേര്‍ഡ് അമ്പയര്‍ അല്ലാഹുദ്ദീന്‍ പലേക്കര്‍, ഫോര്‍ത്ത് അമ്പയര്‍ റസ്സല്‍ വാറന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ ശിക്ഷാ നടപടികള്‍ ചുമത്തിയത്.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ പിന്നോട്ട് പോയി. നിലവില്‍ 4.63 ശതമാനം പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ടീം. കളിക്കാര്‍ക്കായുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 അനുസരിച്ച്, നിശ്ചിത സമയത്തിനകം എറിയാന്‍ കഴിയാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനം വീതം പിഴ ഈടാക്കും. മാച്ച് ഫീയുടെ പരമാവധി പിഴത്തുക 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കുറവുവരുന്ന ഓരോ ഓവറിനും ഒരു പോയിന്റ് വീതം നഷ്ടപ്പെടും. ഇതനുസരിച്ചാണ് പാകിസ്ഥാന് 11 പോയിന്റുകള്‍ നഷ്ടപ്പെട്ടത്. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള പാകിസ്ഥാന്‍, ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ രണ്ട് വിജയങ്ങളും ഏഴ് തോല്‍വികളുമാണ് നേരിട്ടിട്ടുള്ളത്. നവംബറില്‍ ശ്രീലങ്കയുമായുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന്റെ അടുത്ത ഡബ്ല്യുടിസി മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!