പാകിസ്ഥാനും സൂപ്പര്‍ എട്ടില്‍, കളിക്കേണ്ടത് വമ്പന്മാര്‍ക്കെതിരെ; അവസാന മത്സരത്തില്‍ നമീബിയക്കെതിരെ കൂറ്റന്‍ ജയം

Published : Feb 18, 2026, 07:08 PM IST
pakistan memes after defeat t20 match against india

Synopsis

ടി20 ലോകകപ്പില്‍ നമീബിയയെ 102 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. സാഹിബ്‌സാദ ഫര്‍ഹാന്റെ അപരാജിത സെഞ്ചുറിയുടെ മികവില്‍ 199 റണ്‍സ് നേടിയ പാകിസ്ഥാന്‍, നമീബിയയെ 97 റണ്‍സിന് പുറത്താക്കി. 

കൊളംബോ: ടി20 ലോകകപ്പില്‍ നമീബിയയെ 102 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. കൊളംബോ, സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. 58 പന്തില്‍ 100 റണ്‍സുമായി പുറത്താവാതെ സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ നമീബിയ 17.3 ഓവറില്‍ 97ന് എല്ലാവരും പുറത്താവുകയായിരുന്നു. ഉസ്മാന്‍ താരിഖ് നാലും ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്‍ കളിക്കേണ്ടത്.

മറുപടി ബാറ്റിംഗില്‍ നമീബിയ നിരയില്‍ ലോറന്‍ സ്റ്റീന്‍കാംപ് (23), അലക്‌സാണ്ടര്‍ വോള്‍ഷെങ്ക് (20) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ജാന്‍ ഫ്രിലിങ്ക് (9), ജാന്‍ നിക്കോള്‍ ലോഫ്റ്റി (5), ജെര്‍ഹാര്‍ഡ് ഇറാസ്മസ് (7), ജെജെ സ്മിത്ത് (9), സെയ്ന്‍ ഗ്രീന്‍ (7) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് തുടക്കത്തില്‍ തന്നെ സയിം അയൂബിന്റെ (14) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ സല്‍മാന്‍ അഗ (23 പന്തില്‍ 38) - ഫര്‍ഹാന്‍ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ അഗ മടങ്ങി. തുടര്‍ന്നെത്തിയ ഖവാജ നഫായ് (5) നിരാശപ്പെടുത്തി. എന്നാല്‍ ഷദാഖ് ഖാനെ (22 പന്തില്‍ 36) കൂട്ടുപിടിച്ച് ഫര്‍ഹാന്‍ പാകിസ്താനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 58 പന്തുകള്‍ നേടിട്ട ഹര്‍ഫാന്‍ നാല് സിക്‌സും 11 ഫോറും നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ മാറ്റം; സഞ്ജു സാംസണ്‍ പുറത്ത് തന്നെ, വാഷിംഗ്ടണ്‍ ടീമില്‍
ടി20 ലോകകപ്പ്: എന്തുകൊണ്ട് അഭിഷേക് വിമർശനങ്ങള്‍ അർഹിക്കുന്നില്ല?