'ആദ്യ 10 ഓവര്‍ സച്ചിന്‍ എന്നെ നിരീക്ഷിച്ചു, പിന്നെ അടിയോടടി'; ചെന്നൈ ടെസ്റ്റില്‍ കുറിച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ്

Published : Mar 15, 2023, 12:39 PM IST
'ആദ്യ 10 ഓവര്‍ സച്ചിന്‍ എന്നെ നിരീക്ഷിച്ചു, പിന്നെ അടിയോടടി'; ചെന്നൈ ടെസ്റ്റില്‍ കുറിച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ്

Synopsis

രണ്ട് ഇന്നിംഗ്‌സിലും സഖ്‌ലെയ്ന്‍ മുഷ്താഖാണ് സച്ചിനെ പുറത്താക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ റണ്‍സൊന്നുമെടുക്കാന്‍ സച്ചിന്‍ സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 18 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സച്ചിന്‍ 136 റണ്‍സെടുത്തത്.

ഇസ്ലാമാബാദ്: 1999ല്‍ ചെന്നൈ ടെസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ലോകം മറന്നുകാണില്ല. സച്ചിന്‍ 136 റണ്‍സെടുത്തിട്ടും ഇന്ത്യ പരാജയപ്പെട്ടു. ജയിക്കാന്‍ 271 റണ്‍സ് വേണമെന്നിരിക്കെ 12 റണ്‍സിനാണ് ഇന്ത്യ തോറ്റത്. അഞ്ചിന് 82 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സച്ചിന്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത്. എന്നാല്‍ നയന്‍ മോംഗിയ (52) മാത്രമാണ് സച്ചിന് പിന്തുണ നല്‍കിയത്. 

രണ്ട് ഇന്നിംഗ്‌സിലും സഖ്‌ലെയ്ന്‍ മുഷ്താഖാണ് സച്ചിനെ പുറത്താക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ റണ്‍സൊന്നുമെടുക്കാന്‍ സച്ചിന്‍ സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 18 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സച്ചിന്‍ 136 റണ്‍സെടുത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സഖ്‌ലെയ്ന്‍. ''1999ലെ ഇന്ത്യ- പാകിസ്ഥാന്‍ ചെന്നൈ ടെസ്റ്റ്. പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിലും മികച്ച മത്സരമില്ല. ആദ്യ ഇന്നിംഗ്‌സില്‍ സച്ചിനെ എനിക്ക് റണ്‍സെടുക്കും മുമ്പ് പുറത്താക്കാനായിരുന്നു. നിര്‍ണായക സമയത്താണ് അദ്ദേഹം രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനെത്തിയത്. എനിക്കെതിരെ ആദ്യ പത്ത് ഓവറില്‍ അദ്ദേഹം ഒരു ഷോട്ട് പോലും കളിച്ചിരുന്നില്ല. എന്നെ അദ്ദേഹം നന്നായി നിരീക്ഷിച്ചു. എനിക്കറിയാവുന്ന എല്ലാ പന്തുകളും ഞാന്‍ പരീക്ഷിച്ച് നോക്കി. 

എന്നാല്‍ 10-12 ഓവര്‍ സച്ചിന്‍ ഉറച്ചുനിന്നു. പിന്നീട് അദ്ദേഹം എനിക്കെതിരെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. പിന്നീട് ഞാന്‍ ക്യാപ്റ്റനായ വസിം അക്രമിന്റെ അടുത്തെത്തി. സച്ചിന്‍ എന്റെ പന്തുകള്‍ നന്നായി വായിക്കുന്നുണ്ടെന്നും മറ്റൊരു ബൗളറെ പരിക്ഷിക്കാനും ഞാനദ്ദേഹത്തോട് നിര്‍ദേശിച്ചു. എന്നാല്‍ അക്രം പറഞ്ഞത്, എനിക്ക് മറ്റൊരു ബൗളറെ വിശ്വാസമില്ലെന്നും പന്തെറിയുന്നത് തുടരാനുമാണ്. മത്സരത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ താങ്കള്‍ക്കെ സാധിക്കൂവെന്നും അക്രം പറഞ്ഞു. 

എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതും ഈ സംസാരമാണ്. അടുത്ത 10-12 ഓവറില്‍ ഞാന്‍ എന്റെ പന്തില്‍ ഒരു വേരിയേഷന്‍ പോലും കൊണ്ടുവന്നില്ല. ഓഫ് സ്പിന്നില്‍ മാത്രം ഞാനദ്ദേഹത്തെ നിയന്ത്രിച്ചുനിര്‍ത്തി. ഗൂഗ്ലി പോലും എറിഞ്ഞില്ല. സച്ചിന്‍ എല്ലാം മറന്നെന്ന് എനിക്ക് തോന്നി. വൈകാതെ ഞാനൊരു ദൂസ്ര എറിഞ്ഞു. ആ പന്തില്‍ സച്ചിന്‍ വീണു. അക്രമിന് തന്നെ ക്യാച്ച്. അപ്പോഴേക്കും സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.'' സഖ്‌ലെയ്ന്‍ വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; സൂപ്പര്‍ ഓള്‍ റൗണ്ടര്‍ക്ക് ടീമില്‍ ഇടമുണ്ടാകില്ലെന്ന് ദിനേശ് കാര്‍ത്തിക്

PREV
Read more Articles on
click me!

Recommended Stories

കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ
'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ