ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് പാക് ഇതിഹാസം

By Web TeamFirst Published Apr 14, 2020, 12:03 PM IST
Highlights
ടെസ്റ്റില്‍ സ്മിത്തിന് മുന്‍തൂക്കമുണ്ട്. എല്ലാ ടെസ്റ്റ് പരമ്പരകളിലും സ്മിത്ത് റണ്‍സ് നേടുന്നു. ഡേവിഡ് വാര്‍ണറാണ് സ്മിത്തിനെപ്പോലെ മികച്ച
പ്രകടനം നടത്തുന്ന മറ്റൊരാള്‍. പക്ഷെ ഒരു ബാറ്റ്സ്മാന്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട് എന്നതിനാല്‍ കോലി
തന്നെയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാന്‍.
കറാച്ചി: സമകാലീന ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് പാക് ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്. ടെസ്റ്റ് ക്രിക്കറ്റിന്റെ മാത്രം കാര്യമെടുത്താല്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് സഹീര്‍ അബ്ബാസ് പറഞ്ഞു. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലെയും പ്രകടനങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒരു സമ്പൂര്‍ണ പാക്കേജ് ആണെന്നും അതുകൊണ്ട് കോലിയെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുക്കേണ്ടിവരുമെന്നും അബ്ബാസ് വ്യക്തമാക്കി.

ടെസ്റ്റില്‍ സ്മിത്തിന് മുന്‍തൂക്കമുണ്ട്. എല്ലാ ടെസ്റ്റ് പരമ്പരകളിലും സ്മിത്ത് റണ്‍സ് നേടുന്നു. ഡേവിഡ് വാര്‍ണറാണ് സ്മിത്തിനെപ്പോലെ മികച്ച പ്രകടനം നടത്തുന്ന മറ്റൊരാള്‍. പക്ഷെ ഒരു ബാറ്റ്സ്മാന്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട് എന്നതിനാല്‍ കോലി തന്നെയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. വിവിധ കാലഘട്ടങ്ങളിലെ കളിക്കാരെ തമ്മില്‍ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്നും അങ്ങനെ നോക്കിയാല്‍ എക്കാലത്തെയും മികച്ച കളിക്കാരന്‍ എന്ന് ആരെയും പറയാനാവില്ലെന്നും അബ്ബാസ് പറഞ്ഞു. 

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് പറയണമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ വിരാട് കോലി ഒരു പ്രതിഭാസം തന്നെയാണ്. കോലിയുമായി താരതമ്യം ചെയ്യാവുന്ന അധികം കളിക്കാരൊന്നും ഇന്ന് ലോക ക്രിക്കറ്റില്‍ ഇല്ല. കരിയറില്‍ ഇതുവരെ കോലി സ്വന്തമാക്കിയ നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇത് മനസിലാവും. 

കോലി ഒരു യന്ത്രമല്ല, യന്ത്രങ്ങള്‍ക്ക് പോലും പലപ്പോഴും കേടുപാടുകള്‍ സംഭവിക്കാം.അതുകൊണ്ടുതന്നെ സമകാലീന ക്രിക്കറ്റില്‍ കോലിയുമായി താരതമ്യം ചെയ്യാവുന്ന അധികം പേരൊന്നുമില്ല. പാക് നിരയില്‍ ബാബര്‍ അസം മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന കളിക്കാരനാണ്. പക്ഷെ ഈ പ്രകടനം തുടര്‍ന്നാല്‍ മാത്രമെ അദ്ദേഹത്തിന് ഉയരങ്ങളില്‍ എത്താനാവൂ എന്നും അബ്ബാസ് പറ‍ഞ്ഞു.
click me!