ഇന്ത്യക്കെതിരായ മത്സരങ്ങള്‍ക്ക് തയ്യാര്‍, ഇന്ത്യ പാക് മത്സരങ്ങള്‍ നടക്കാത്തതിന് കാരണം മോദി സര്‍ക്കാര്‍:അഫ്രീദി

By Web TeamFirst Published Apr 13, 2020, 11:27 PM IST
Highlights
ഞങ്ങള്‍ക്ക് ഇന്ത്യയുമായി മത്സരങ്ങള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ മോശമാണ്. മോദി സര്‍ക്കാരില്‍ നിന്ന് നിഷേധാത്മക നിലപാടാണ് നേരിടേണ്ടി വരുന്നത്. 
ലാഹോര്‍: ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാത്തതിന് മോദി സര്‍ക്കാരിനെ പഴിച്ച് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. നരേന്ദ്ര മോദി സര്‍ക്കാരാണ് ഇന്ത്യ പാക് മത്സരങ്ങള്‍ക്ക് തടസം നില്‍ക്കുന്നതെന്നാണ് അഫ്രീദിയുടെ ആരോപണം. ഞങ്ങള്‍ക്ക് ഇന്ത്യയുമായി മത്സരങ്ങള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ മോശമാണ്. മോദി സര്‍ക്കാരില്‍ നിന്ന് നിഷേധാത്മക നിലപാടാണ് നേരിടേണ്ടി വരുന്നത്.

ഞങ്ങള്‍ സ്വാഗതം ചെയ്തത് കൊണ്ടാണ് നിലപാട് എടുത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യയും അത്തരം നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു. ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും സൌഹൃദത്തിലാക്കുമെന്ന ഷൊഹൈബ് അക്തറിന്‍റെ വാദത്തെ അഫ്രീദി പിന്‍താങ്ങി. പാക് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അഫ്രീദി.
നേരത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രിക്കറ്റ് കളിച്ച് ധന സമാഹരണം നടത്തേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്ന കപില്‍ ദേവിന്‍റെ പ്രസ്താവനയോടും രൂക്ഷമായാണ് അഫ്രീദി പ്രതികരിച്ചത്.

ഷൊഹൈബ് അക്തറിനോടുള്ള കപില്‍ ദേവിന്‍റെ മറുപടി ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ നിരത്തുകളില്‍ മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആളുകളുടെ വീഡിയോ കണ്ടിട്ടുണ്ട്. കപില്‍ ദേവ് ഒരിക്കലും അത്തരത്തില്‍ പ്രതികരിക്കരുതായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. 
click me!