ഇന്ത്യ മാത്രമല്ല, പാകിസ്ഥാനും തോറ്റു; ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന്റെ ജയം ആറ് വിക്കറ്റിന്

Published : Sep 20, 2022, 11:28 PM IST
ഇന്ത്യ മാത്രമല്ല, പാകിസ്ഥാനും തോറ്റു; ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന്റെ ജയം ആറ് വിക്കറ്റിന്

Synopsis

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൊയീന്‍ അലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് മുഹമ്മദ് റിസ്‌വാന്റെ (46 പന്തില്‍ 68) ബാറ്റിംഗ് മാത്രമാണ് ആശ്വാസമായത്.

കറാച്ചി: പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 40 പന്തില്‍ 53 റണ്‍സ് നേടിയ അലക്‌സ് ഹെയ്ല്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്ന ഹാരി ബ്രൂക്ക് നിര്‍ണായക സംഭാവന നല്‍കി. 

ഫിലിപ് സാള്‍ട്ടിന്റെ (10) വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. പിന്നീട് ഡേവിഡ് മലാനും (15 പന്തില്‍ 20) മടങ്ങി. ബെന്‍ ഡക്കറ്റിന് (21) അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. പിന്നീട് ബ്രൂക്കിനെ കൂട്ടുപിടിച്ച് ഹെയ്ല്‍സ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. ഹെയ്ല്‍സ് മടങ്ങിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് വിജയത്തിനടുത്ത് എത്തിയിരുന്നു. മൊയീന്‍ അലി (7) പുറത്താവാതെ നിന്നു. ഉസ്മാന്‍ ഖാദിര്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. 

ഓസീസിന്‍റെ 'ചെണ്ട'യായി ഭുവിയും ഹര്‍ഷലും ചാഹലും, ഡെത്ത് ബൗളിംഗ് വീണ്ടും ചതിച്ചു; കളി കൈവിട്ട് ഇന്ത്യ

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൊയീന്‍ അലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് മുഹമ്മദ് റിസ്‌വാന്റെ (46 പന്തില്‍ 68) ബാറ്റിംഗ് മാത്രമാണ് ആശ്വാസമായത്. ബാബര്‍ അസം (31), ഇഫ്തിഖര്‍ അഹമ്മദ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹൈദര്‍ അലി (11), ഷാന്‍ മസൂദ് (7), മുഹമ്മദ് നവാസ് (4), നസീം ഷാ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖുഷ്ദില്‍ ഷാ (5), ഉസ്മാന്‍ ഖാദിര്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. 

ഇന്ത്യക്കുള്ള മറുപടി ഗ്രീനും വെയ്ഡും നല്‍കി; ആദ്യ ടി20യില്‍ ഓസീസിന് നാല് വിക്കറ്റ് ജയം

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഹൈദര്‍ അലി, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, നസീം ഷാ, ഷാനവാസ് ദഹാനി. 

ഇംഗ്ലണ്ട്: അലക്‌സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ഡേവിഡ് മലാന്‍, ബെന്‍ ഡുക്കറ്റ്, ഹാരി ബ്രൂക്ക്, മൊയീന്‍ അലി (ക്യാപ്റ്റന്‍), സാം കറന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ലൂക് വുഡ്.
 

PREV
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം