അഫ്ഗാനെതിരെ ടി20 പരമ്പര നഷ്ടത്തില്‍ പാക്കിസ്താന്‍ വിറച്ചു! പ്രധാന താരങ്ങള്‍ തിരിച്ചുവിളിച്ച് പിസിബി

Published : Apr 05, 2023, 03:59 PM IST
അഫ്ഗാനെതിരെ ടി20 പരമ്പര നഷ്ടത്തില്‍ പാക്കിസ്താന്‍ വിറച്ചു! പ്രധാന താരങ്ങള്‍ തിരിച്ചുവിളിച്ച് പിസിബി

Synopsis

ലാഹോറില്‍ ഏപ്രില്‍ 14ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അവസാന രണ്ട് ടി20 മത്സരങ്ങള്‍ റാവല്‍പിണ്ടിയില്‍ നടക്കും. ആദ്യ രണ്ട്  ഏകദിനങ്ങള്‍ക്കും റാവല്‍പിണ്ടി വേദിയാവും.

ഇസ്ലാമാബാദ്: ന്യൂസിലന്‍ഡിനെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള പാക്കിസ്താന്‍ ടീമിലേക്ക് ഷഹീന്‍ അഫ്രീദി, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെ തിരിച്ചുവിളിച്ചു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ മൂവരും കളിച്ചിരുന്നില്ല. ഷദാബ് ഖാന്റെ കീഴിലിറങ്ങിയ പാക്കിസ്താന്‍ പരമ്പര 2-1ന് പരാജയപ്പെടുകയും ചെയ്തു. ബാബര്‍ അസമാണ് ടീമിനെ നയിക്കുന്നത്.

നാല് മാസങ്ങള്‍ക്ക് ശേഷമാണ് അഫ്രീദി പാക്ക് ടീമിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിനിടെയാണ് അഫ്രീദിക്ക് പരിക്കേല്‍ക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. പാക്കിസ്താന്‍ സൂപ്പര്‍ ലീഗിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. അഫ്രീദി നയിച്ച ലാഹോര്‍ ക്വാലാന്‍ഡേഴ്‌സ് കിരീടം നേടിയിരുന്നു. മൂവര്‍ക്കും പുറമെ ഹാരിസ് റൗഫ്, ഫഖര്‍ സമാന്‍ എന്നിവരും തിരിച്ചെത്തി. അഫ്ഗാനെതിരെ കളിച്ച ഇഹ്‌സാനുള്ള, സയിം അയൂബ്, സമന്‍ ഖാന്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ഇഹ്‌സാനുള്ളയെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ലാഹോറില്‍ ഏപ്രില്‍ 14ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അവസാന രണ്ട് ടി20 മത്സരങ്ങള്‍ റാവല്‍പിണ്ടിയില്‍ നടക്കും. ആദ്യ രണ്ട്  ഏകദിനങ്ങള്‍ക്കും റാവല്‍പിണ്ടി വേദിയാവും. അവസാന മൂന്ന് ഏകദിനങ്ങള്‍ കറാച്ചിയില്‍ നടക്കും.

ടി20 ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഹഫീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്. ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസിം, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, നഷീം ഷാ, സയിം അയൂബ്, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, സമന്‍ ഖാന്‍. 

ഏകദിന ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), അബ്ദുള്ള ഷെഫീഖ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹാരിസ് സൊഹൈല്‍, ഇഹ്‌സാനുള്ള, ഇമാം ഉല്‍ ഹഖ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, സല്‍മാന്‍ അലി അഗ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, ഉസ്മാന്‍ മിര്‍. 

റിസര്‍വ് താരങ്ങള്‍: അബ്ബാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, തയ്യിബ് താഹിര്‍.

പന്തുകള്‍ അതിര്‍ത്തി കടക്കും! ഷാക്കിബ് അല്‍ ഹസന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

PREV
Read more Articles on
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍