വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കി; പാക് ക്രിക്കറ്റ് താരങ്ങള്‍ പിസിബിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ടു

By Web TeamFirst Published May 21, 2020, 11:47 AM IST
Highlights

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) പുതിയ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഹമ്മദ് ആമിറും ഹസന്‍ അലിയും.

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) പുതിയ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഹമ്മദ് ആമിറും ഹസന്‍ അലിയും. പിസിബിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പിസിബിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോവുകയായിരുന്നു ഇരുവരും. അടിമുടി അഴിച്ചുപണിതാണ് പിസിബി പുതിയ കരാര്‍ പ്രഖ്യാപിച്ചത്.

ഫിറ്റ്നസും പ്രകടനങ്ങളും വിലയിരുത്തിയാണ് പുതിയ കരാറില്‍ ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ പിസിബി അറിയിച്ചിരുന്നു. എന്നാല്‍ അത് മറികടന്നത് കടുത്ത അച്ചടക്കലംഘനമാണെന്ന് താരങ്ങള്‍ പറഞ്ഞു. പേസര്‍ വഹാബ് റിയാസിനെയും പുതിയ കരാറില്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം ഇപ്പോഴും പിസിബിയുടെ വാട്സപ്പ് ഗ്രൂപ്പിലുണ്ട്.

പരിക്ക് കാരണം ഹസന്‍ അലിക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ നഷ്ടമായതുകൊണ്ടാണ് താരത്തെ പുറത്താക്കിയതെന്ന് മുഖ്യ സെലക്റ്ററും കോച്ചുമായ മിസ്ബ ഉള്‍ ഹഖ് പറഞ്ഞു. ആമിറും വഹാഹും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും മിസ്ബ പറഞ്ഞു. 

കോവിഡിന് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ വലിയ മാറ്റങ്ങളാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിച്ചിരിക്കുന്നത്. ഏകദിന നായകനായി യുവതാരം ബാബര്‍ അസാമിനെ നിയമിച്ചാണ് പിസിബി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സമീപനമാണ് പിസിബി സ്വീകരിച്ചത്.
 

click me!